വമ്പന്‍ ബഡ്ജറ്റില്‍ ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പനിലൂടെ ബോളിവുഡ് താരം കബീര്‍ ദുഹാന്‍ സിങ് വീണ്ടും മലയാളത്തില്‍. ഉണ്ണി മുകുന്ദന് നായകനായ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാര്‍ക്കോയിലെ വില്ലന്‍ വേഷത്തിനു ശേഷം കബീര്‍ ദുഹാന്‍ സിങ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘ഒറ്റക്കൊമ്പന്’. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമായാണ് ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ‘ഒറ്റക്കൊമ്പന്’ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസും ഇതിന്റെ രചന നിര്‍വഹിച്ചത് ഷിബിന്‍ ഫ്രാന്‍സിസും ആണ്.
തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് കബീര്‍ ദുഹാന്‍ സിങ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടി- വൈശാഖ് ചിത്രം ടര്‍ബോയിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മധ്യ തിരുവതാംകൂറിലെ മീനച്ചില്‍ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന യഥാര്‍ത്ഥ കഥാപാത്രത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ഒറ്റക്കൊമ്പന്’ ഒരുക്കുന്നത്. സുരേഷ് ഗോപിയാണ് ഈ മാസ്സ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ക്ലീന്‍ ഫാമിലി ആക്ഷന്‍ ഡ്രാമ ആയി ഒരുക്കുന്ന ചിത്രം സുരേഷ് ഗോപി എന്ന നടനേയും താരത്തേയും ഒരുപോലെ ഉപയോഗിക്കുന്ന ചിത്രമായിരിക്കും.
ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്, ലാലു അലക്സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റെണി, ബിജു പപ്പന്, മേഘന രാജ്, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങള്‍ ഉള്‍പ്പെടെ എഴുപതില്‍പ്പരം അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാവുക.
കോ പ്രൊഡ്യൂസേര്‍സ് – വി.സി. പ്രവീണ്‍, ബൈജു ഗോപാലന്, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി, ഛായാഗ്രഹണം – ഷാജികുമാര്‍, സംഗീതം – ഹര്‍ഷവര്‍ദ്ധന്‍രമേശ്വര്‍, എഡിറ്റിംഗ്- വിവേക് ഹര്ഷന്, ഗാനങ്ങള്‍ – വയലാര്‍ ശരത്ച്ചന്ദ്ര വര്‍മ്മ, കലാസംവിധാനം – ഗോകുല്‍ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ – അനീഷ് തൊടുപുഴ, ക്രിയേറ്റിവ് ഡയറക്ടര്‍ – സുധി മാഡിസണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – സിദ്ദു പനയ്ക്കല്‍, കാസ്റ്റിംഗ് ഡയറക്ടര്‍ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – കെ.ജെ. വിനയന്. ദീപക് നാരായണ്‍ , പ്രൊഡക്ഷന്‍ മാനേജേര്‍ – പ്രഭാകരന് കാസര്‍കോഡ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാള്, ബാബുരാജ് മനിശ്ശേരി, ഫോട്ടോ – റോഷന്, പിആര്‍ഒ – ശബരി.
Recent Comments