അടുത്തിടെ ഗലാട്ട പ്ലസ് നടത്തിയ ആക്ടേര്‍സ് റൗണ്ട് ടേബിളില്‍ നടന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. നടന്മാർ പരസ്പരം കളിയാക്കിയും ചിരിച്ചുമുള്ള രസകരമായ നിമിഷങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഭരദ്വാജ് രങ്കന് നയിച്ച റൗണ്ട് ടേബിളില്‍ വിജയ് സേതുപതി, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്, അരവിന്ദ് സ്വാമി, വിജയ് വര്‍മ്മ അടക്കമുള്ളവരാണ് റൗണ്ട് ടേബിളില്‍ പങ്കെടുത്തത്.
എങ്ങനെയാണ് റോളുകള്‍ തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് വിജയ് സേതുപതി ഗൗരവമായി സംസാരിച്ച് വരുകയായിരുന്നു. ഇംഗ്ലീഷിലാണ് വിജയ് സേതുപതി സംസാരിച്ച് തുടങ്ങിയത്. എന്നാല്‍ സംസാരത്തിന്റെ ഒരു ഘട്ടത്തില്‍ അടുത്തിരുന്ന അരവിന്ദ് സ്വാമി പ്രകാശ് രാജിനോട് ചില ആംഗ്യങ്ങള്‍ കാണിച്ചു.
ഇത് രണ്ട് പേരിലും ചിരി പടര്‍ത്തി, ഉടന്‍ തന്നെ വിജയ് സേതുപതി തമാശയ്ക്ക് ‘ഇയാള്‍ ഇന്റര്‍വ്യൂ കുളമാക്കുകയാണ് സാര്‍, ഇയാളെ പുറത്താക്കണം’ എന്ന് രസകരമായി പറഞ്ഞു. ഈ വീഡിയോയാണ് വൈറലാകുന്നത്.
Recent Comments