വിവാദ മദ്യ കമ്പനിക്ക് സ്പിരിറ്റ് നിർമ്മാണ കമ്പനി തുടങ്ങുവാൻ അനുമതി നൽകിക്കൊണ്ടുള്ള കേരള സർക്കാർ ഉത്തരവിൽ കൗതുകരമായ പരാമർശം. മദ്യ കമ്പനി തുടങ്ങിയാൽ കാർഷികമേഖലയെ ഉത്തേജിപ്പിക്കാൻ കഴിയും.
വിചിത്രമായ ഈ വാദം കേട്ട് പാലക്കാട്ടെ കർഷകർ പൊട്ടിച്ചിരിക്കുകയാണ് .കാർഷികമേഖലയെ ഉത്തേജിപ്പിക്കാൻ കഴിയുമെന്ന വാദത്തെ സമർത്ഥിച്ച് സർക്കാർ പ്രതിനിധികൾ പറഞ്ഞത് ഉപയോഗ ശൂന്യമായ അരി ,ചോളം ,പച്ചക്കറി വേസ്റ്റ് ,മരിച്ചചീനി സ്റ്റാർച്ച് എന്നിവയാണ് മദ്യ കമ്പനിയുടെ അസംസ്കൃത വസ്തുക്കൾ .ഈ കാർഷിക വിഭവങ്ങൾ കേരളത്തിലെ കാർഷികമേഖലയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതാണ് .അതുകൊണ്ട് കഞ്ചിക്കോട്ടെ ബ്രൂവറി കാർഷിക മേഖലയ്ക്കു ഉത്തേജനം നൽകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.റീസൈക്ലിങ് വഴിയാണ് ജല അതോറിറ്റി വെള്ളം നൽകുക .ഇതിനായുള്ള കരാറായെന്നും ഉത്തരവിലുണ്ട്.കൂടാതെ മഴവെള്ള സംഭരണത്തിനുള്ള സംവിധാനം ഉണ്ടാവണം ,തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നിവയാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.
മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്കാണ് പാലക്കാട് കഞ്ചിക്കോട് സ്പിരിറ്റ് നിർമ്മാണ യൂണിറ്റ് തുടങ്ങുവാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്.പ്രാരംഭ പ്രവർത്തനത്തിനുള്ള അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവാണിപ്പോൾ സർക്കാർ ഇറക്കിയിട്ടുള്ളത്.600 കോടി മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത് .നാലുഘട്ടമായാണ് അനുമതി .ആദ്യ ഘട്ടത്തിൽ ഇന്ത്യൻ നിർമിത വിദേശ മദ്യ ബോട്ടിലിംഗ് യൂണിറ്റ് ,റാന്റംഘട്ടത്തിൽ സ്പിരിറ്റ് നിർമ്മാണം മൂനാം ഘട്ടം ബ്രാണ്ടി – വൈനറി പ്ലാന്റ് ,നാലാം ഘട്ടം ബ്രൂവറി. പാലക്കാട് കഞ്ചിക്കോട് ആരംഭിക്കുവാൻ പോകുന്ന മദ്യ കമ്പനിയെ നിലം തൊടാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.കെ റെയിലിന്റെ മഞ്ഞക്കുറ്റികൾ കോൺഗ്രസ് പ്രവർത്തകർ പിഴുതെറിഞ്ഞ പോലെ മദ്യ ഫാക്ടറിയെയും തൂത്തെറിയുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചത്.മദ്യ ഫാക്ടറിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.എല്ലാ മാനദണ്ഡങ്ങളും, നിയമങ്ങളും കാറ്റിൽ പറത്തിയാണ് മദ്യ ഫാക്ടറി ആരംഭിക്കുവാൻ പോകുന്നത്.
പാലക്കാട് കഞ്ചിക്കോട് ആരംഭിക്കുവാൻ പോകുന്ന മദ്യ നിർമ്മാണ പ്ലാന്റിനെക്കുറിച്ച് ഗുരുതരമായ രണ്ട് ആരോപണങ്ങൾ ഉന്നയിച്ചിട്ടും എക്സൈസ് മന്ത്രി എം ബി രാജേഷ് മറുപടി നൽകിയെല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.ഡൽഹി മദ്യനയക്കേസിൽ പ്രതിപ്പട്ടികയിലുള്ള ,പഞ്ചാബിൽ ഭൂഗർഭ ജലവും ഉപരിതല ജലവും മലിനപ്പെടുത്തിയ കമ്പനിയെ എന്തിനാണ് തെരെഞ്ഞെടുത്തത്.? രണ്ട് -ജലമലിനീകരണം മൂലം കൊക്കോകോള പ്ലാന്റ് അറ്റാച്ച് പൂട്ടിയ ജില്ലയിൽ തന്നെ ദശലക്ഷക്കണക്കിനു ലീറ്റർ ആവശ്യമുള്ള ഈ പ്ലാന്റ് എന്തിനു അനുവദിച്ചു .ഇതാണ് വി ഡി സതീശന്റെ രണ്ട് ചോദ്യങ്ങൾ ഇതിനു മറുപടി ഉണ്ടിയിട്ടില്ല.സ്വന്തം ജില്ലയിലെ ആളുകളുടെ കുടിവെള്ളം മുട്ടിക്കാനാണ് എക്സൈസ് മന്ത്രി ഇറങ്ങിയിരിക്കുന്നതെന്നാണ് പാലക്കാട് എംപി വി .കെ ശ്രീകണ്ഠൻ പറഞ്ഞത്.
വർഷം 2000 ജൂൺ മാസത്തിലാണ് ആഗോള കുത്തക കമ്പനിയായ കൊക്കോകോള പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തിൽ പ്ലാച്ചിമടയിൽ പ്രവർത്തനം തുടങ്ങിയത് .അന്ന് എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി .കൊക്കോകോളയുടെ ജലചൂഷണത്തിനെതിരെ രംഗത്ത് വന്നത് സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫാണ് .ഇന്നിപ്പോൾ എൽഡിഎഫ് ഭരിക്കുമ്പോൾ മദ്യക്കമ്പനിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസാണ് എതിർപ്പുമായി വന്നിട്ടുള്ളത്. ഇതാണ് കേരളത്തിലെ കക്ഷി രാഷ്ട്രീയം .
എൽഡിഎഫ് തെരെഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളിലൊന്ന് മദ്യ ഉപഭാഗം കുറച്ചുകൊണ്ട് വന്ന് മദ്യ വർജനം നടപ്പാക്കുമെന്ന് .സി പി എം അധികാരത്തിൽ വന്നശേഷം മദ്യത്തിനു പ്രോത്സാഹനം നൽകുന്ന സമീപനമാണ് കണ്ടത്.കേരളത്തിൽ നിലവിൽ പതിനേഴ് സ്പിരിറ്റ് യൂണിറ്റുകൾ ഉണ്ട് .പതിനെട്ടാമത് സ്പിരിറ്റ് യൂണിറ്റ് എന്തിനു തുടങ്ങുന്നു.അതിനും സി പി എം നേതാക്കളിൽ നിന്നും മറുപടി ഉണ്ടായിട്ടില്ല.
Recent Comments