പ്രമുഖ വ്യവസായി സി.പി. പോള്‍ ചുങ്കത്ത് അന്തരിച്ചു. ചുങ്കത്ത് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. 83 വയസ്സായിരുന്നു പ്രായം. സംസ്കാരം നാളെ (ജനുവരി 20) ഉച്ചയ്ക്ക് 2 മണിക്ക് ചാലക്കുടി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ നടക്കും.
ഉപ്പൂട്ടുങ്ങല്‍ തെക്കന്‍ മേലൂരില്‍ ലില്ലിയാണ് ഭാര്യ. രാജി, രാജീവ്, രഞ്ജിത്ത് രേണു എന്നിവര്‍ മക്കളും ഡോ. ടോണി തളിയത്ത്, അനി രാജീവ് ആലപ്പാട്ട്, ആലപ്പാട്ട് പാലത്തിങ്കല്‍ ഡയാന, അഭി ഡേവിഡ് എന്നിവര്‍ മരുമക്കളുമാണ്.
Recent Comments