വിയറ്റ്നാം കോളനിയിലെ വില്ലന്‍ കഥാപാത്രമായ ‘റാവുത്തറെ’ അനശ്വരനാക്കിയ തെലുങ്ക് നടന് വിജയരംഗരാജു അന്തരിച്ചു. 70 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞയാഴ്ച ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തെലുങ്ക്, മലയാളം സിനിമകളിലായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുകയും ചെയ്തു. സിനിമാഭിനയത്തിന് പുറമെ ബോഡി ബില്‍ഡിംഗിലും അദ്ദേഹം സജീവമായിരുന്നു.
Recent Comments