2023 ലെ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം കണ്മഷി സ്വന്തമാക്കി. ഇതുകൂടാതെ കൂടാതെ മികച്ച നടന്, സംവിധായകന്, ഛായാഗ്രാഹകന്‍, പശ്ചാത്തല സംഗീതം എന്നിവയ്ക്കുള്ള പുരസ്കാരവും കണ്മഷി സ്വന്തമാക്കി.
അനൂപ് കൃഷ്ണനാണ് കണ്മഷിയുടെ സംവിധായകന്. ഇതേ ടെലിഫിലിമിലെ മികച്ച നടനുള്ള പുരസ്കാരം നേടിയതും അനൂപ് കൃഷ്ണനാണ്. കണ്മഷിക്കുവേണ്ടി ഛായാഗ്രാഹണം ഒരുക്കിയ ഷിഹാബ് ഓങ്ങല്ലൂരിനെ മികച്ച ഛായാഗ്രാഹകനായി തെരഞ്ഞെടുത്തു. വിഷ്ണു ശിവശങ്കറാണ് മികച്ച സംഗീത സംവിധായകന്. കണ്മഷിയിലെ മികച്ച സംഗീത സംവിധാന മികവിനാണ് ഈ പുരസ്കരം അദ്ദേഹത്തെ തേടിയെത്തിയത്.
Recent Comments