മലയാള സിനിയിലെ ഹിറ്റ്മേക്കറായി മാറിയ സംവിധായകന് ഷാഫി അന്തരിച്ചു. 56 വയസ്സായിരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 12.25 നായിരുന്നു അന്ത്യം.
ഭൗതികശരീരം ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും ശേഷം രാവിലെ 9 മണി മുതല്‍ 12 മണിവരെ മണപ്പാട്ടിപറമ്പ് കൊച്ചിന് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 4 മണിക്ക് കലൂര്‍ മുസ്ലീം ജമാഅത്ത് പള്ളിയില്‍ കബറടക്കം നടക്കും.
1996-ൽ രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു ഷാഫിയുടെ തുടക്കം. പിന്നീട് രാജസസേനന്റെ ചില ചിത്രങ്ങളിലും റാഫി മെക്കാർട്ടിന്റെ സിനിമകളിലും സിദ്ദിഖിന്റെ സിനിമയിലും സഹകരിച്ചു.
2001-ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട് ദിലീപ് നായകനായ കല്യാണരാമൻ, മമ്മൂട്ടി നായകനായ തൊമ്മനും മക്കളും, മായാവി.. തുടങ്ങി പതിഞ്ചിലധികം സിനിമകൾ സംവിധാനം ചെയ്തു. ഷാഫി സംവിധാനം ചെയ്ത സിനിമകളെല്ലാം കോമഡി സിനിമകളായിരുന്നു. അവയിൽ ഭൂരിഭാഗവും കോമഡി ചിത്രങ്ങളായിരുന്നു. മേക്കപ്പ് മാൻ അടക്കം മൂന്ന് സിനിമകൾക്ക് ഷാഫി കഥ എഴുതി. ഷെർലക് ടോംസ് എന്ന സിനിമയിൽ കഥ,തിരക്കഥ രചിച്ചതും ഷാഫിയായിരുന്നു.
Recent Comments