മലയാളസിനിമയിലെ തലമുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരിലൊരാളാണ് നന്ദു പൊതുവാള്. നല്ലൊരു അഭിനേതാവുമാണ്. ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.
നന്ദു പൊതുവാളിന്റെ മകന് വിഷ്ണുവിന്റെ വിവാഹമായിരുന്നു ഇക്കഴിഞ്ഞ എട്ടാംതീയതി. ചാലിശ്ശേരി മലയംപറമ്പത്ത് ഭഗവതി ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. കോട്ടയ്ക്കല്‍ പത്മാലയത്തില്‍ വേണുഗോപാലവാര്യരുടെയും ഗിരിജാ വാര്യരുടെയും മകള്‍ വിദ്യയായിരുന്നു വധു.
ഫെബ്രുവരി 9-ാം തീയതി ഇടപ്പള്ളിയിലുള്ള സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ചിന്റെ പാരീഷ് ഹാളില്‍വെച്ച് വിവാഹാനന്തര ചടങ്ങുകളും നടന്നു. മലയാളസിനിമയിലെ സംവിധായകരും നിര്‍മ്മാതാക്കളും നടീനടന്മാരുമടക്കം ഒരു വന്‍ നിരതന്നെ ചടങ്ങില്‍ പങ്കുകൊള്ളാന്‍ എത്തിയിരുന്നു.
എന്നാല്‍ അടുത്ത ദിവസം രാവിലെ നന്ദു പൊതുവാളിന്റെ ഇടപ്പള്ളി പോണേക്കരയിലുള്ള വീട്ടില്‍ തീര്‍ത്തും അവിചാരിതമായി ഒരു അതിഥി എത്തി. വീട്ടിലെത്തിയ അതിഥിയെ കണ്ട് വീട്ടുകാരടക്കം ഒന്നമ്പരന്നു. മോഹന്‍ലാലായിരുന്നു തൊട്ടുമുന്നില്‍. റിസപ്ഷനില്‍ പങ്കെടുക്കാന്‍ കഴിയാത്തതുകൊണ്ട് അദ്ദേഹം നേരിട്ട് വീട്ടിലെത്തുകയായിരുന്നു. അല്‍പ്പനേരം അവിടെ ചെലവഴിച്ച ലാല്‍ വധൂവരന്മാരെ അനുഗ്രഹിച്ചിട്ടാണ് മടങ്ങിയത്.
Recent Comments