കൊലക്കേസിൽ ജയിലിൽ നിന്നും പരോളിലിറങ്ങിയ പ്രതി ഇരട്ട കൊലപാതകം നടത്തിയതിനെ തുടർന്ന് ഒളിവിലായിരുന്നു .പാലക്കാട് ജില്ലയിൽ നെന്മാറയിലാണ് നാടിനെ നടുക്കിയ മൂന്നു കൊലപാതകങ്ങൾ നടന്നത് .ആദ്യം ഒരു സ്ത്രീയെ കൊലപ്പെടുത്തിയാണ് പ്രതി ജയിലായത് .പരോളിലിറങ്ങിയാണ് രണ്ട് അയൽ വാസികളെ കൊലപ്പെടുത്തിയത് .തുടർന്നായിരുന്നു പ്രതി ഒളിവിൽ പോയത് .
ആലത്തൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ നാലു സംഘങ്ങളായാണ് പോലീസ് പ്രതിയെ തിരഞ്ഞത് രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. അതോടെ നാടിനെ വിറപ്പിച്ച ,മുൾമുനയിൽ നിർത്തിയ പ്രതിയെ പിടികൂടിയതോടെ നാട്ടുകാർക്ക് ആശ്വാസമായി .ജനരോഷം ശക്തമായതോടെ പ്രതിയെ നെന്മാറ സ്റ്റേഷനിൽ നിന്ന് പുലർച്ചെ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. ഇന്ന്(29 -1 -2025 ) പ്രതിയായ ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനുശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യൽ.ആലത്തൂർ ഡിവൈഎസ്പി ഓഫീസിലായിരിക്കും ചോദ്യം ചെയ്യൽ നടക്കുക
നെൻമാറ സ്റ്റേഷന് മുൻപിൽ അർധരാത്രി വരെ നാട്ടുകാരുടെ പ്രതിഷേധം നീണ്ടു. ലാത്തിവീശിയും ഗെയ്റ്റ് അടച്ചുമാണ് നാട്ടുകാരെ പൊലീസ് പിന്തിരിപ്പിച്ചത്. പോത്തുണ്ടിയിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മട്ടായി മേഖലയിൽ നിന്ന് ഇന്നലെ രാത്രി ഏറെ വൈകിയാണ് ചെന്താമര പിടിയിലായത്. പൊലീസ് പിൻവാങ്ങിയ ശേഷം പോത്തുണ്ടി മലയിൽ നിന്നുള്ള വഴികളിൽ പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടൻ ഇയാൾ പൊലീസിന്റെ വലയിലാവുകയായിരുന്നു.മൂന്ന് പേരെ കൂടി കൊല്ലാൻ പ്രതി പദ്ധതിയിട്ടിരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട് .പോലീസ് പ്രതിയെ പിടികൂടിയില്ലായിരുന്നെങ്കിൽ മൂന്നു പേർ കൂടി കൊല്ലപ്പെടുമായിരുന്നു.
പോത്തുണ്ടി മലയിൽ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് പ്രതിയുടെ വീടിന്റെ പിൻവശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാൾ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തിൽ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം കൃത്യമായി ഫലം കാണുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിക്ക് നേരെ നാട്ടുകാർ പ്രകോപിതരായി അടുത്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് ജനത്തെ നിയന്ത്രിച്ചത്.
.നാട്ടുകാരും പൊലീസും പല വട്ടം തിരച്ചിൽ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. ഡ്രോൺ പറഞ്ഞുന്നതും പൊലീസും നാട്ടകാരും തിരയുന്നതും കണ്ടു. ഇതെല്ലാം കണ്ട് കാട്ടിനുള്ളിൽ പതുങ്ങി ഇരുന്നുവെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ഭാര്യ, മകൾ, മരുമകൻ ഉൾപ്പെടെ മൂന്നുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി മൊഴി നൽകി. ഭാവവ്യത്യാസമില്ലാതെയാണ് പ്രതി പൊലീസിനോട് കൊലപാതകങ്ങളെ കുറിച്ച് വിവരിച്ചത്.
പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരന്റെ കൊലപ്പെടുത്താൻ കാരണം. തലേ ദിവസം സുധാകരനുമായി തർക്കമുണ്ടായി. തന്റെ ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരൻ പറഞ്ഞു. ഇതോടെയാണ് സുധാകരനെ കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി. കൊലയ്ക്ക് ശേഷം മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് ചെന്താമര പൊലീസിന്റെ വലയിലായത് .
Recent Comments