മോഹന്‍ലാലുമായി താന്‍ വീണ്ടും ഒന്നിക്കുന്നുവെന്ന് വെളിപ്പെടുത്തി മേജര്‍ രവി. പട്ടാളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഓപ്പറേഷന്റെ കഥയാണ് പദ്ധതിയിലുള്ളതെന്ന് ഒരു യൂട്യൂബ് ചാനലിനോട് മേജര്‍ രവി പറഞ്ഞു.
‘പ്ലാനിങ്ങിലുണ്ട്, സര്പ്രൈസായിട്ടവിടെ ഇരിക്കട്ടെ. വേറെ കുറച്ച് ഘടകങ്ങള്‍ ചേരാനുണ്ട്. അത് ചേര്‍ന്നാല്‍ യാഥാര്‍ത്ഥ്യമാവും. പട്ടാളത്തിന്റെ പശ്ചാത്തലമുണ്ട്, പക്ഷേ ഒരു ഓപ്പറേഷന്റെ കഥയാണ്. കീര്‍ത്തിചക്രയുടെ ലെവലല്ല. ഇത് വേറൊരു ലെവലാണ്. വേറൊരു കഥാപാത്രമാണ്. ഈ വര്‍ഷം ഉണ്ടാവും.’ മോഹന്‍ലാലുമായി ചേര്‍ന്ന് ചിത്രം പദ്ധതിയിടുന്നുണ്ടോയെന്ന ചോദ്യത്തോട് മേജര്‍ രവി പ്രതികരിച്ചു.
Recent Comments