പരസ്യമായ ഗായകന്റെ ചുംബനം. ലൈവ് പ്രോഗ്രാമിനിടെ ഗായകന് ഉദിത് നാരായണനാണ് ആരാധികയുടെ ചുണ്ടില്‍ ചുംബിച്ചത്. ഇത് വന്‍ വിവാദമാണ് ബോളിവുഡില്‍ ഉണ്ടാക്കിയത്. ചുംബിക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെ ഗായകനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിന് പിന്നാലെ അല്‍ക്ക യാഗ്നിക്, ശ്രേയ ഘോഷാല്‍ എന്നിവരെപ്പോലുള്ള വനിതാ ഗായികമാരെ അദ്ദേഹം അവരുടെ കവിളില്‍ ചുംബിക്കുകയും അവരെ അമ്പരപ്പിക്കുകയും ചെയ്ത സംഭവങ്ങള്‍ പലരും വീണ്ടും പുറത്ത് കൊണ്ടു വന്നു.
സെല്‍ഫി എടുക്കാന്‍ പെര്‍ഫോമന്‍സ് നടത്തിക്കോണ്ടിരുന്ന ഉദിത് നാരായണനടുത്തേയ്ക്ക് എത്തിയ ആരാധിക ഗായികയുടെ കവിളില്‍ ചുംബിച്ചു, അതിനിടയില്‍ അദ്ദേഹം അവരുടെ ചുണ്ടില്‍ ചുംബിക്കുകയായിരുന്നു.
Recent Comments