ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 96 വനിതകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടുന്നു. ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ ഒന്നരക്കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. വോട്ടര്‍മാരില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേര് ട്രാന്‍സ്ജെന്‍ഡറുകളുമാണ്.
13766 പോളിംഗ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 3000 ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകളാണ്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടിങ് ശതമാനം കൂടുമെന്നാണ് പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍.
ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. മൂന്നാം തവണയും അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് എഎപി എന്ന ആപ്പ് . അതേസമയം, 27 വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ അധികാരത്തില്‍ എത്താനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുന്നതുവരെ ഒന്നര പതിറ്റാണ്ടോളം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസും ശുഭപ്രതീക്ഷയിലാണ്. എന്നിരുന്നാലും ഇക്കുറി ഡല്‍ഹി ബിജെപി പിടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് .
കോണ്‍ഗ്രസ് നടത്തിയ വന്‍ അഴിമതിക്കെതിരെ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ആംആദ്മി പാര്‍ട്ടി. എന്നാലിപ്പോള്‍ ആ പാര്‍ട്ടിയും അതിന്റെ നേതാവുമായ അരവിന്ദ് കെജ്രിവാളും വലിയ അഴിമതി ആരോപണങ്ങളാണ് നേരിടുന്നത്. അഴിമതിയുടെ പേരില്‍ അരവിന്ദ് കെജ്രിവാള് മാസങ്ങളോളം ജയിലും കിടന്നു.ഇതൊക്കെ ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Recent Comments