ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ സുഹൃത്തുക്കളായ നാല് ചെറുപ്പക്കാരുടെ ഇടയിലേക്ക് ഒരു സെയില്‍സ് ഗേള്‍ കടന്നു വരുന്നതോടെ ആ ഗ്രാമത്തില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകളും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ‘ക്രിസ്റ്റീന’ ചിത്രീകരണം പൂര്‍ത്തിയായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്നാട് എന്നിവിടങ്ങളാണ് ലൊക്കേഷന്‍സ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടന് വിഷ്ണു ഉണ്ണികൃഷ്ണന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തു. എംഎന്‍ആര്‍ ഫിലിംസിന്റെ ബാനറില്‍ സെലീന എം നസീര്‍ നിര്‍മ്മിച്ച് സുദര്ശനന് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.
സുധീര്‍ കരമന, എം ആര് ഗോപകുമാര്‍, സീമ ജി നായര്‍, നസീര്‍ സംക്രാന്തി, ആര്യ, മുരളീധരന് (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാന്‍, രാജീവ് റോബട്ട്, നന്ദന, ചിത്രാ സുദര്ശനന്, അനീഷ്, അബി, സുനില്‍ പുന്നയ്ക്കാട്, ഹീര, കുമാരി അവന്തിക പാര്‍വ്വതി, മനോജ്, മാസ്റ്റര്‍ അശ്വജിത്ത്, രാജീവ്, രാജേന്ദ്രന് ഉമ്മണ്ണൂര്‍, രാകേഷ് വിശ്വരൂപം, അനില്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്നു.
ഛായാഗ്രഹണം- ഷമീര്‍ ജിബ്രാന്, എഡിറ്റിംഗ് – അക്ഷയ് സൗദ, ഗാനരചന – ശരണ്‍ ഇന്‍ഡോകേര, സംഗീതം – ശ്രീനാഥ് എസ് വിജയ്, ആലാപനം – ജാസി ഗിഫ്റ്റ്, നജിം അര്‍ഷാദ്, രശ്മി മധു, കോസ്റ്റ്യും ഇന്ദ്രന്‍സ് ജയന്, ബിജു മങ്ങാട്ടുകോണം, ചമയം – അഭിലാഷ്, അനില്‍ നേമം, കല- ഉണ്ണി റസ്സല്‍പുരം, പ്രൊഡക്ഷന്‍ കണ്ട്രോളര് – അജയഘോഷ് പരവൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – സബിന്‍ കാട്ടുങ്കല്‍, ബി ജി എം – സന്‍ഫീര്‍, മ്യൂസിക് റൈറ്റ്സ് -ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ്, കോറിയോഗ്രാഫി – സൂര്യ, അസിസ്റ്റന്റ് ഡയറക്ടര്‍ – ദര്ശന്, സ്പോട്ട് എഡിറ്റര്‍- അക്ഷയ്, പ്രൊഡക്ഷന്‍ മാനേജര്‍ – ആര് കെ കല്ലുംപുറത്ത്, വിജയലക്ഷ്മി വാമനപുരം, ഡിസൈന്‍സ് -ടെര്‍സോക്കോ, സ്റ്റുഡിയോ-ചിത്രാഞ്ജലി, സ്റ്റില്‍സ് – അഖില്‍, പിആര്‍ഓ – അജയ് തുണ്ടത്തില്‍
Recent Comments