താടി ട്രിം ചെയ്ത മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മന്ത്രി വി. ശിവന്‍കുട്ടിയുടെ മകന്റെ വിവാഹസര്ക്കാരിത്തിന് എത്തിയതായിരുന്നു മോഹന്‍ലാല്‍. കൂടാതെ സര്‍ക്കാര്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലും ഈ ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
മോഹന്‍ലാലും സത്യന് അന്തിക്കാടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഹൃദയപൂര്‍വ്വം. ചിത്രത്തില്‍ ഈ ലുക്കിലായിരിക്കും മോഹന്‍ലാല്‍ എത്തുക എന്നും അഭ്യൂഹങ്ങളുണ്ട്. സത്യന് അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയുടെ കഥ അഖില്‍ സത്യന്റേതാണ്. അനൂപ് സത്യന് അസോസിയേറ്റായി പ്രവര്‍ത്തിക്കുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10 ന് ആരംഭിക്കും.
Recent Comments