സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ബേസില്‍ ജോസഫ് അഭിനയിക്കുന്നു എന്ന വാര്‍ത്ത പരന്നത് വളരെ വേഗത്തിലാണ്. പ്രധാന മാധ്യമങ്ങളടക്കം ആ വാര്‍ത്ത ആഘോഷിക്കുകയും ചെയ്തു. അതിന്റെ നിജസ്ഥിതി അറിയാന്‍കൂടിയാണ് സത്യന് അന്തിക്കാടിന്റെ മകനും ചിത്രത്തിന്റെ കഥാകാരനുമായ അഖില്‍ സത്യനെ വിളിച്ചത്.
‘ഇങ്ങനൊരു വാര്‍ത്ത ഉണ്ടായത് എങ്ങനെയാണെന്ന് അറിയില്ല. ഞങ്ങളുടെ കാസ്റ്റിംഗ് ലിസ്റ്റില്‍ ബേസില്‍ ജോസഫ് ഇല്ല. ചില മുന്‍നിര മാധ്യമങ്ങള്‍പോലും ഇത്തരത്തിലൊരു വാര്‍ത്ത ഇട്ടത് കണ്ടപ്പോള്‍ വിഷമം തോന്നി. വിളിച്ച് സത്യാവസ്ഥ ചോദിക്കാന്‍പോലും ആരും തയ്യാറാകുന്നില്ല. അത് വേദനയുണ്ടാക്കുന്ന കാര്യമാണ്.’ അഖില്‍ സത്യന് പറഞ്ഞു.
സോഷ്യല്‍ മീഡിയ സജീവമായതോടെ വാര്‍ത്തകള്‍ കാട്ടുതീ പോലെയാണ് പടര്‍ന്നു കയറുന്നത്. പലതും അസത്യവാര്ത്തകളാണ്. അത് സത്യമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് എല്ലാ അലങ്കാര ഭംഗിയോടെയും അവതരിപ്പിക്കുന്നത്. പലപ്പോഴും ഇത്തരം വാര്‍ത്തകളുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ പാകത്തില്‍ അതിന്റെ യഥാര്‍ത്ഥ സോഴ്സിലേയ്ക്ക് അവര്‍ക്കാര്‍ക്കും എത്തിപ്പെടാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ കിട്ടുന്നത് എന്തും വാര്‍ത്തയാക്കാനുള്ള തത്രപ്പാടിനിടെ നഷ്ടപ്പെടുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികതയാണ്. അത് ആഘാതമേല്‍പ്പിക്കുന്നത് ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെയും.
സത്യന്-ലാല്‍ ചിത്രം ജനുവരി 10 ന് എറണാകുളത്ത് തുടങ്ങും. 15-ാം തീയതി ലാല്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. നിലവില്‍ മഹേഷ് നാരായണന് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ലാല്‍.
Recent Comments