ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്കനുകൂലം . ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. ബിജെപി 25 വർഷത്തിനുശേഷം ബിജെപി ഡൽഹിയിൽ അധികാരത്തിൽ വരുമെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന. പി-മാര്‍കിന്റെ എക്സിറ്റ് പോളില്‍ ബിജെപിക്ക് 39 മുതല്‍ 49 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ആംആദ്മി പാര്‍ട്ടിക്ക് 21 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസ് ഒരുസീറ്റ് വരെ ലഭിച്ചേക്കാമെന്നും പി-മാര്‍ക് പ്രവചിക്കുന്നു.കഴിഞ്ഞ തവണ കോൺഗ്രസിന് പൂജ്യം സീറ്റായിരുന്നു.
മാട്രിസ് എക്സിറ്റ് പോളില്‍ ബിജെപിക്ക് 35 മുതല്‍ 40 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ആംആദ്മിക്ക് 32 മുതല്‍ 37 വരെ സീറ്റുകളും കോണ്‍ഗ്രസിന് ഒരുസീറ്റും മാട്രിസ് പ്രവചിക്കുന്നു.
ജെവിസിയുടെ എക്സിറ്റ്പോള്‍ ഫലത്തില്‍ ബിജെപിക്ക് വന്‍മുന്നേറ്റമാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 39 മുതല്‍ 45 വരെ സീറ്റുകളും ആംആദ്മിക്ക് 22 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ടുസീറ്റ് വരെയും ജെവിസി പ്രവചിക്കുന്നു.
ചാണക്യ സ്ട്രാറ്റജീസിന്റെ എക്സിറ്റ് പോളിലും ബിജെപിക്കാണ് മുന്‍തൂക്കം. 39 മുതല്‍ 44 വരെ സീറ്റുകളില്‍ ബിജെപി വിജയിച്ചേക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. 25 മുതല്‍ 28 വരെ സീറ്റുകളാണ് ആംആദ്മിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് മൂന്നുസീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും ചാണക്യ സ്ട്രാറ്റജീസ് എക്സിറ്റ് പോളില്‍ പറയുന്നു.
പീപ്പിള്‍സ് പള്‍സിന്റെ എക്സിറ്റ് പോളില്‍ ബിജെപിക്ക് 51 മുതല്‍ 60 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ആംആദ്മി 10 മുതല്‍ 19 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നു.
പീപ്പിള്‍സ് ഇന്‍സൈറ്റിന്റെ എക്സിറ്റ് പോളിലും ബിജെപിക്കാണ് മുൻതൂക്കം. 40 മുതല്‍ 44 വരെ സീറ്റുകളാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് എക്സിറ്റ് പോളില്‍ ബിജെപിക്ക് പ്രവചിച്ചിരിക്കുന്നത്. ആംആദ്മി 25 മുതല്‍ 29 വരെ സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് ഒരുസീറ്റിലൊതുങ്ങുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ ആംആദ്മി പാർട്ടി തള്ളുകയാണ് ചെയ്തത് .യാഥാർഥ്യം അകലെയാണെന്നാണ് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത് .2020 ലെ ഡൽഹി തെരെഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ ആംആദ്മി പാർട്ടിക്ക് എതിരായിരുന്നു.ബിജെപിക്ക് അനുകൂലവും .എന്നിട്ടും വൻ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തവണ ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത് .
Recent Comments