ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധയെ അധീകരിച്ച് ഒരുങ്ങുന്ന സിനിമയുടെ അവസാന ഷെഡ്യൂള്‍ ഇപ്പോള്‍ പാലക്കാട് പുരോഗമിക്കുകയാണ്. പൃഥ്വിരാജ് അടക്കമുള്ള പ്രധാന താരനിരക്കാരെല്ലാം അവസാന ഷെഡ്യൂളിന്റെ ഭാഗമാകുന്നുണ്ട്. ലാസ്റ്റ് ലാപ്പ് ആയതുകൊണ്ടുതന്നെ ലൊക്കേഷനില്‍നിന്ന് ലൊക്കേഷനിലേയ്ക്ക് നെട്ടോട്ടം ഓടുകയാണ് വിലായത്ത് ബുദ്ധയും സംഘവും.
പാലക്കാട് തുടങ്ങിയ ഷൂട്ടിംഗ് ഇടയ്ക്ക് മൂന്നാറിലേയ്ക്കും പിന്നീട് ഇടുക്കിയിലേയ്ക്കും അവിടുന്ന് മറയൂരിലേയ്ക്കും ഷിഫ്റ്റ് ചെയ്ത് തിരിച്ചെത്തിയത് വീണ്ടും പാലക്കാട്ടേയ്ക്കായിരുന്നു. നാളെ മൂന്നാറിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. അവിടെനിന്ന് മറയൂരിലേയ്ക്കും.
ജയന് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എമ്പുരാന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പൃഥ്വിരാജ് ജോയിന്‍ ചെയ്ത സെറ്റും വിലായത്ത് ബുദ്ധയുടേതാണ്. മാര്‍ച്ച് ആദ്യ വാരംവരെ ഷൂട്ടിംഗ് നീളും. ഈ ഷെഡ്യൂളോടുകൂടി ചിത്രം പൂര്‍ത്തിയാകും. അതിനുശേഷം എമ്പുരാന് തീയേറ്ററുകളിലെത്തിക്കാനുള്ള തിരക്കുകളിലേയ്ക്ക് പൃഥ്വി തിരിയും.
Recent Comments