എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന തരത്തിലേക്ക് ഡൽഹി തിരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണലിന്റെ ആദ്യഘട്ടം പിന്നിടുമ്പോൾ തന്നെ വ്യക്തമായ ലീഡ് ബിജെപി നേടിയിരുന്നു .
തപാൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ ബിജെപി തുടങ്ങിയ ആധിപത്യം ഇവിഎം വോട്ടുകൾ എണ്ണിയപ്പോഴും തുടർന്നു. ബിജെപിയുടെ ലീഡ് കേവല ഭൂരിപക്ഷത്തിനെ മറികടന്ന് മുന്നേറുകയാണ്. നേരത്തെ എകസിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു.
41 സീറ്റുകളിൽ ബിജെപിയും 29 സീറ്റുകളിൽ എഎ പിയുമാണ് വോട്ടെണ്ണലിന്റെ അവസാന നിമിഷവും ലീഡ് ചെയ്യുന്നത് . 27 വർഷത്തിനുശേഷം ഡൽഹിയിൽ ബിജെപി പിടിക്കുമെന്ന് ഉറപ്പായി .ഇനി ഡൽഹിയിൽ ആരാണ് ബിജെപിയുടെ മുഖ്യമന്ത്രി എന്നറിഞ്ഞാൽ മതി.2020 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി 68 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് കേവലം ആറു സീറ്റുകളാണ് കിട്ടിയത് .കോൺഗ്രസിനു പൂജ്യവും.ഇത്തവണ എ എ പി 29 സീറ്റുകളിൽ അടി തെറ്റി .ബിജെപി എട്ടിൽ നിന്നും 49 സീറ്റുകളിലേക്ക് കുതിച്ചു .കോൺഗ്രസ് ഇത്തവണയും പൂജ്യത്തിലാണ് .
Recent Comments