കമ്മാര സംഭവത്തിനുശേഷം മുരളിഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പിന്റെ പൂജ ഫെബ്രുവരി 19 ന് എറണാകുളത്ത് നടക്കും. ഷൂട്ടിംഗ് 20 ന് ആരംഭിക്കും. എറണാകുളവും ആലപ്പുഴയുമാണ് ലൊക്കേഷനുകള്‍.
ആദ്യ ഷെഡ്യൂളില്‍ സിദ്ധിക്കും ശ്രീലക്ഷ്മിയും മാമുക്കോയുമടക്കമുള്ള താരങ്ങളാണുണ്ടാവുക. മാര്‍ച്ച് ആദ്യം പൃഥ്വിരാജ് ജോയിന്‍ ചെയ്യും. രാജുവിനെ കൂടാതെ ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു, ഇഷാ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരാണ് താരനിരയിലുള്ളത്.
മറ്റുള്ള കഥാപാത്രങ്ങള്‍ക്കുവേണ്ടിയുള്ള ഓഡിഷന് എറണാകുളത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം കുറച്ചുപേരെ കാസ്റ്റ് ചെയ്തിട്ടുണ്ട്.
ഫ്രൈഡേഫിലിംസും വേര്‍ഡിക്ട് ആന്റ് ബിയോണ്ടും ചേര്‍ന്നാണ് തീര്‍പ്പ് നിര്‍മ്മിക്കുന്നത്. വേര്‍ഡിക്ട് ആന്റ് ബിയോണ്ടിന്റെ ഉടമസ്ഥര്‍ മുരളി ഗോപിയും രതീഷ് അമ്പാട്ടുമാണ്. വിജയ് ബാബുവിന്റേതാണ് ഫ്രൈഡേ ഫിലിംസ്. ഷിബു ജി. സുശീലാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
Recent Comments