ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെ മഹാകുംഭമേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് തിങ്കളാഴ്ച (10 -2 -2025 ) ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി.
ജനുവരി 13 ന് ആരംഭിച്ച മഹാകുംഭമേള, ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സാംസ്കാരിക സമ്മേളനമാണ്, രാജ്യത്തുനിന്നും ലോകമെമ്പാടുമുള്ള ഭക്തരെ ഇതിനകം ആകർഷിച്ചു കഴിഞ്ഞു . ഫെബ്രുവരി 26-ന് മഹാശിവരാത്രി ദിനത്തിൽ ഉത്സവം സമാപിക്കും.
എട്ടു മണിക്കൂറോളം പ്രയാഗ്രാജിൽ തുടരുന്ന രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തും.മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയോടോപ്പമുണ്ട് .രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചു പ്രയാഗ്രാജിലും ത്രിവേണി സംഗമം നടക്കുന്ന മേഖലയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത് .ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദും മുൻപ് കുംഭമേളയിൽ സ്നാനം നടത്തിയിരുന്നു.
Recent Comments