പ്രദീപ് രംഗനാഥന് നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ഡ്രാഗണ്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്, കയാദു ലോഹര്‍, ഗോപിക രമേശ് എന്നിവരാണ് നായികമാരായി എത്തുന്നത്.
ഗൗതം മേനോന്, മിഷ്കിന്, കെ.എസ്. രവികുമാര്‍ എന്നീ മൂന്ന് സംവിധായകര്‍ ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. കൈതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോര്‍ജ് മറിയനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലിയോണ്‍ ജെയിംസ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് നികേത് ബൊമ്മി റെഡ്ഡിയാണ്. എ.ജി. എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കലാപത്തി എസ്. അഘോരം, കലപതി എസ്. ഗണേഷ്, കലപതി എസ്. സുരേഷ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഫെബ്രുവരി 21 ന് തിയേറ്ററുകളിലെത്തും.
Recent Comments