കുംഭമേളയില്‍ നിതീഷ് ഭരധ്വാജിനെ കണ്ട് ജയസൂര്യയും കുടുംബവും. ഞാന്‍ ഗന്ധര്വ്വന് എന്ന സിനിമയിലെ നായകനായിരുന്നു നിതീഷ് ഭരധ്വാജ്. ‘ഒട്ടും പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകള്‍ ശരിക്കും നോഹരമാണ്’ എന്ന അടികുറിപ്പോടെയാണ് ജയസൂര്യ ചിത്രങ്ങള്‍ പങ്കുവച്ചത്. കൂടാതെ ഇരുവരും ചേര്‍ന്ന് ഞാന്‍ ഗന്ധര്‍വ്വനിലെ അനശ്വര ഗാനമായ ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം എന്ന പാട്ടും ആലപിച്ച വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
ജയസൂര്യ ചിത്രം കത്തനാരില്‍ നിതീഷ് ഭരധ്വാജും അഭിനയിക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് ജയസൂര്യ കുടുംബസമേതം പ്രയാഗിലെത്തി മഹാകുംഭമേളയില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
ഇതിനോടകം മഹാകുംഭമേളയില്‍ ഒരുപാട് സിനിമാതാരങ്ങള്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Recent Comments