സംവിധായകന് കലാധരന്‍ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് ആരംഭിച്ചു. ശ്രീനന്ദനം ഫിലിംസിന്റെ ബാനറില്‍, പട്ടാപ്പകല്‍ എന്ന ചിത്രത്തിനുശേഷം നന്ദകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് അടിപൊളി. ശശിധരന് ആറാട്ടുവഴിയുടെ മൂലകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്.
വിജയരാഘവന്, ചന്തുനാഥ്, അശ്വിന് വിജയന്, പ്രജിന് പ്രതാപ്, അമീര്‍ ഷാ, ജയന് ചേര്‍ത്തല, ജയകുമാര്‍, ശിവ, മണിയന് ഷൊര്‍ണുര്‍, ആഷിക അശോകന്, മറീന മൈക്കിള്‍, തുഷാര പിള്ള, കാതറിന് മറിയ, അനുഗ്രഹ, ഗൗരി നന്ദ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
രചന പോള്‍ വൈക്ലിഫ്, ഡിഒപി ലോവല്‍ എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ ടൈറ്റസ് അലക്സാണ്ടര്‍, വിഷ്ണു രവി, എഡിറ്റിംഗ് കണ്ണന് മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് രാജേഷ് തിലകം, കലാസംവിധാനം അജയ് ജി. അമ്പലത്തറ, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്, മേക്കപ്പ് ജയന് പൂങ്കുളം, അസിസ്റ്റന്റ് ഡയറക്ടേഴ്സ് നന്ദു കൃഷ്ണന് ജി, യദുകൃഷ്ണന്, അസോസിയേറ്റ് ക്യാമറമാന് ബിജു കൊല്ലം, പോസ്റ്റര്‍ ഡിസൈനര്‍ സനൂപ് ഇ സി.
അപൂര്‍വ്വം ചിലര്‍, ചെപ്പ് കിലുക്കണ ചങ്ങാതി, നെറ്റിപ്പട്ടം, പൊരുത്തം, ടോം ആന്‍ഡ് ജെറി, എല്ലാരും ചൊല്ലണ്, നഗരവധു. ഗ്രാനി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് കലാധരന്‍. ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തില്‍ പറയുന്ന ചിത്രമാണ് അടിപൊളി. കൊല്ലം കുണ്ടറ പരിസര പ്രദേശങ്ങള്‍, തമിഴ്നാട് എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍. പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments