മുരളി കുന്നുമ്പുറത്ത് അവതരിപ്പിച്ച് വാട്ടര്‍മാന്‍ ഫിലിംസ് ഇന്‍ അസ്സോസ്റ്റിയേഷന്‍ വിത്ത് തിങ്ക് സ്റ്റുഡിയോസിന്റെ ബാനറില്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവ് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ഡ്രീം ബിഗ് ഫിലിംസ് മെയ് എട്ടിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
മാളികപ്പുറത്തിന്റെ സംവിധായകനായ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒത്തുചേരുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രാധാന്യം നിറഞ്ഞ ചിത്രം കൂടിയാണ് സുമതി വളവ്. വലിയൊരു സംഘം അഭിനേതാക്കളുടെ അകമ്പടിയോടെ വലിയ മുതല്‍മുടക്കില്‍ വിശാലമായ ക്യാന്‍വാസ്സിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം പൂര്‍ണ്ണമായും തില്ലര്‍ മൂഡിലാണ് അവതരിപ്പിക്കുന്നത്. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments