രാജ്യതലസ്ഥാനത്ത് പുലര്‍ച്ചെ ഭൂകമ്പം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായി ജനങ്ങള്‍. പുലര്‍ച്ചെ 5.36 നുണ്ടായ ഭൂചലനം 4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡല്‍ഹിയിലാണെന്നാണ് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂചലനത്തിന്റെ പ്രകമ്പനം യുപി, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തിയുടെ അന്തരീക്ഷമാണ് ഡെല്‍ഹിയില്‍ ഉണ്ടായത്. പുറത്തേയ്ക്ക് ഓടിയിറങ്ങിയ പലരും പരസ്പം ഫോണിലൂടെ ബന്ധപ്പെടുകയും സുരക്ഷിതരാണെന്ന സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.
സംഭവത്തില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും സമാധാനമായി തുടരാനും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. അതോടൊപ്പം സുരക്ഷാ മുന്‍കരുതലുകള്‍ പിന്തുടരാനും അദ്ദേഹം ജനങ്ങളോട് അവശ്യപ്പെട്ടു.
ഭൂചല സാധ്യതയേറിയ പ്രദാശമാണ് ഡല്‍ഹി. കഴിഞ്ഞ മാസം 23 ന് ചൈനയിലെ സിന്‍ജിയാങ്ങില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ ത്തുടര്‍ന്ന് ഡല്‍ഹി- എന്‍സിആറില്‍ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. രണ്ടാഴ്ച മുന്‍പ്, അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായപ്പോഴും ഡല്‍ഹിയില്‍ സമാനമായ അവസ്ഥയുണ്ടായിരുന്നു.
Recent Comments