മാറ്റ്വാഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗൗതം, ഗോപു ആര് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി’. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി ഹരിനാരായണന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ നടന്നു.
കോമഡിയിലൂടെ ഒരു പ്രണയ കഥ പറയുന്ന സിനിമയില്‍ ഗൗതം ഹരിനാരായണനും ദിവ്യ തോമസുമാണ് നായികാനായകന്മാരാകുന്നത്. ട്രിനിറ്റി എലീസ പ്രകാശ്, വൈഗ കെ സജീവ്, റെന്‍സി തോമസ്, ഗോപു ആര് കൃഷ്ണ, സനോവര്‍, സുരേന്ദ്രന് കാളിയത്ത്, നിസാര്‍ മാമുക്കോയ, ഡോ. ഉണ്ണികൃഷ്ണന്, കൃഷ്ണനുണ്ണി, അരുണ്‍ കുമാര്‍, പ്രഷീബ്,
ജീവാശ്രീ, രാജേഷ് ബാബു, സായ് സായൂജ്യ, റക്കീബ്, വിപിന്‍, അസനാര്, ബാദുഷ തുടങ്ങിയ പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നു.
സിനിമയുടെ ചിത്രീകരണം 2025 മാര്‍ച്ച് ഒന്നിന് ആരംഭിക്കും. ഫൈസല്‍ വി ഖാലിദ് ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രശാന്ത് മോഹന്‍ എംപിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിനീത് ശ്രീനിവാസന്, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാര്‍, നകുല്‍ നാരായണന് എന്നിവരാണ് ഗായകര്‍.
റിജിന്‍ ആര്‍ജെയും ശ്യാം മംഗലത്തും ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് ബിനീഷ് ഇടുക്കി. പ്രൊജക്ട് ഡിസൈനര്‍ ജോസ് വരാപ്പുഴ. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഡോ. സതീഷ് ബാബു മഞ്ചേരി. മേക്കപ്പ് നയന എല്‍ രാജ്. കലാസംവിധാനം ഷറഫു ചെറുതുരുത്തി. സ്റ്റണ്ട് ബ്രൂസ്ലി രാജേഷ്. നിശ്ചല ഛായാഗ്രഹണം കിരണ്‍ കൃഷ്ണന്. വസ്ത്രാലങ്കാരം ജിതേഷ് ബാലുശ്ശേരി. സഹ സംവിധാനം മനോജ് പുതുച്ചേരി. പബ്ലിസിറ്റി ഡിസൈനര്‍ റെജി ആന്റണി. പി.ആര്.ഒ. എം കെ ഷെജിന്‍.
Recent Comments