എമ്പുരാനിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുമായി അണിയറക്കാര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
സുഭദ്ര ബെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഖത് ഖാന് ഹെഖ്ഡേയെയാണ് പരിചയപ്പെടുത്തിയത്. ഇതോടെ ചിത്രത്തിലെ 14-ാമത്തെ കഥപാത്രമായി നിഖത് ഖാന് എത്തിയിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ സഹോദരിയാണ് നിഖത് ഖാന്. 2023 ല്‍ വന്‍ ഹിറ്റ് നേടിയ ബോളിവുഡ് ചിത്രം പഠാനില്‍ ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് നിഖത് ഖാന്.
‘ചിത്രത്തില്‍ ഒരു രാജ കുടുംബ അംഗമായണ് താന്‍ അഭിനയിക്കുന്നത്. രാജകീയ സ്ഥാനത്ത് ആണെങ്കിലും മാനുഷികമായ മൂല്യങ്ങള്‍ ഉള്ള ഒരാളാണ് ബെന്‍. അവര്‍ പ്രശ്നങ്ങളില്‍ പെടുന്ന ഒരു കൂട്ടം മനുഷ്യരെ സംരക്ഷിക്കുന്നുണ്ട്. അവര്‍ക്ക് പ്രതിസന്ധികളും ചതികളും നേരിടേണ്ടി വരുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം തന്റെ കഥാപാത്രം നല്‍കുന്നുണ്ട്’ നിഖത് ഖാന് തന്റെ റോളിനെക്കുറിച്ച് പറഞ്ഞു.
ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന് നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്.
ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശക്തി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും എമ്പുരാനില്‍ ശക്തമായ സാന്നിധ്യങ്ങളാണ്. ചിത്രത്തിന്റെ രണ്ട് ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ വീതം അണിയറക്കാര്‍ ഓരോ ദിവസവും അവതരിപ്പിക്കുന്നുണ്ട്. കഥാപാത്രങ്ങളെക്കുറിച്ചും ചിത്രത്തെക്കുറിച്ചും അഭിനേതാക്കള്‍ വിശദീകരിക്കുന്ന വീഡിയോ ഉള്‍പ്പെടെയാണ് ഇത്. ലൂസിഫറിന്റെ സീക്വല്‍ ആയ എമ്പുരാന് മാര്‍ച്ച് 27 ന് തിയറ്ററുകളിലെത്തും.
Recent Comments