കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ആളെ പുതിയ അധ്യക്ഷൻ ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ കത്തയച്ചു.മുൻ കെപിസിസി പ്രസിഡന്റാണ് മുല്ലപ്പിള്ളി .
അതേസമയം കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റേണ്ട കാര്യമില്ലെന്നാണ് ശശി തരൂർ പരസ്യമായി പ്രതികരിച്ചത് .അതോടെ കോൺഗ്രസിൽ സുധാകരനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായി തിരിഞ്ഞിരിക്കുകയാണ് .
പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വിശദമായ കൂടി ആലോചനകൾക്ക് ശേഷം ആകണമെന്നും . പാർട്ടിയെ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ആളെ പുതിയ അധ്യക്ഷനായി നിയമിക്കണമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ അയച്ച കത്തിൽ വിശദീകരിക്കുന്നത് .
കോൺഗ്രസിലെ വിവാദങ്ങൾക്കിടെ ഹൈക്കമാൻഡ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഇന്ദിരാഭവനിൽ വൈകിട്ട് നാലുമണിക്കാണ് യോഗം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെയും ലോക സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും അധ്യക്ഷതയിലാകും യോഗം. കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയ 40 ഓളം നേതാക്കൾ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് പ്രധാന ചർച്ചാ വിഷയം എങ്കിലും നിലവിലെ വിവാദങ്ങളും പുനഃസംഘടനയും ചർച്ച ചെയ്യും. കെ സുധാകരൻ അധ്യക്ഷനായി തുടരുമോയെന്ന കാര്യത്തിലും യോഗത്തിൽ തീരുമാനം ഉണ്ടാകും. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിവാദങ്ങളും പരസ്യപ്രതികരണങ്ങളും ഒഴിവാക്കി നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന നിർദേശമാകും ഹൈക്കമാൻഡ് നൽകുക.
Recent Comments