മലയാളികളുടെ പ്രിയതാരം ആസിഫ് അലിയുടെ പുതിയ സിനിമാവിശേഷമാണ് പുറത്തുവരുന്നത്. യുവസംവിധായിക സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലി നായകനാകുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മധുരമനോഹരമോഹം എന്ന ചിത്രമാണ് സ്റ്റെഫി സേവ്യറുടെ സംവിധാന അരങ്ങേറ്റ ചിത്രം.
ആസിഫ് അലി നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് രേഖാചിത്രം. ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ വിവേക് ഗോപിനാഥ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. രേഖാചിത്രം സോണി ലിവിലൂടെ മാര്‍ച്ച് ഏഴിന് ഒടിടിയില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആസിഫ് അലിയെ കൂടാതെ അനശ്വര രാജന്, മനോജ് കെ. ജയന്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്, ഭാമ അരുണ്‍, ജഗദീഷ്, സായികുമാര്‍, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
Recent Comments