സുന്ദരം മാസ്റ്ററുടെ കീഴില്‍ ഡാന്‍സ് അസിസ്റ്റന്റായിട്ടായിരുന്നു എന്റെ തുടക്കം. അന്നുമുതലേ പ്രഭുദേവയെ എനിക്കറിയാം. ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമയ്ക്കുവേണ്ടി ഡാന്‍സ് ചെയ്തിട്ടുമുണ്ട്. അന്ന് പ്രഭുദേവയ്ക്ക് പതിമൂന്നോ പതിനാലോ വയസ്സായിരുന്നു പ്രായം. സുന്ദരം മാസ്റ്റര്‍ നിര്‍ബ്ബന്ധിച്ച് ഞങ്ങളുടെ ഗ്രൂപ്പിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. പിന്നീടുള്ള പ്രഭുദേവയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. കോറിയോഗ്രാഫറില്നിന്ന് നടനായും സംവിധായകനായും അദ്ദേഹം വളര്‍ന്നു. അതിനുശേഷം വലിയ കോണ്ടാക്ട്സുകളൊന്നും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല.
ലോറന്‍സ് ഞങ്ങളുടെ ഡാന്‍സ് അസോസിയേഷനിലേയ്ക്ക് കടന്നുവരുന്നത് രജനിസാറിന്റെ (രജനികാന്ത്) ശുപാര്‍ശ കത്തുമായിട്ടാണ്. കറുത്ത് മെലിഞ്ഞൊരു പയ്യന്. ആദ്യം വന്നപ്പോഴുള്ള ലോറന്‍സിന്റെ രൂപം ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. പക്ഷേ അത്യദ്ധ്വാനിയായിരുന്നു. അതുകൊണ്ടുതന്നെ വളര്‍ച്ചയും അത്ര പെട്ടെന്നായിരുന്നു. പക്ഷേ ഇന്നും ഡൗണ്ട് ടു എര്‍ത്താണ് ലോറന്‍സ്.
ഈ കോവിഡ് കാലത്ത് സിനിമാമേഖല മൊത്തത്തില്‍ സ്തംഭിച്ചപ്പോള്‍ കഷ്ടത്തിലായത് ഡാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ കൂടിയായിരുന്നു. അന്ന് ഞങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നത് ലോറന്‍സും പ്രഭുദേവയുമായിരുന്നു. ലോറന്‍സ് അമ്പത് ലക്ഷം രൂപയും പ്രഭുദേവ പന്ത്രണ്ട് ലക്ഷം രൂപയും ഞങ്ങള്‍ക്ക് നല്കി. അത് അസോസിയേഷനിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമായി വീതിച്ച് കൊടുത്തു.
പ്രഭുദേവയ്ക്കും ലോറന്‍സിനും ആദരം അര്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് ഇത്തവണ അസോസിയേഷന്റെ വാര്‍ഷികസമ്മേളനം വിളിച്ച് ചേര്‍ത്തത്. സംഘടന നിലവില്‍ വന്നതിനുശേഷം വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും ഞങ്ങളുടെ മീറ്റിംഗില്‍ പങ്കെടുക്കുന്നത്. നൃത്തമാലിക കൊണ്ടാണ് ഞങ്ങളവര്‍ക്ക് ആദരം ഒരുക്കിയത്. ഞാനും വേദിയില്‍ നൃത്തം ചെയ്തു. വിശ്വരൂപത്തില്‍ കമല്‍സാര്‍ ആടിത്തിമിര്‍ത്ത കഥക്ക് ആണ് ഞാന്‍ അവതരിപ്പിച്ചത്. പ്രഭുദേവയ്ക്കും ലോറന്‍സിനും നല്കാവുന്ന വലിയ ആദരവും അതുതന്നെയായിരുന്നു.
Recent Comments