ചിയാന്‍ വിക്രമിനെ നായകനാക്കി എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധീര വീര സൂരന്. വ്യത്യസ്ത മേക്കോവറിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മാര്‍ച്ച് 27 നാണ് ചിത്രം റിലീസ് ചെയ്യുക.
അതേസമയം മോഹന്‍ലാലിനെ നായകനാക്കി നടന് പൃഥ്വിരാജ് സംവിധാനം നിര്‍വ്വഹിക്കുന്ന എമ്പുരാനും മാര്‍ച്ച് 27നാണ് തിയറ്ററുകളില്‍ എത്തുക. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍ ആണ്. ജിവി പ്രകാശ് കുമാറിന്റെ സംഗീതം നിര്‍വഹിക്കുന്ന വീര ധീര സൂരന്റെ ട്രെയിലര്‍, ഓഡിയോ ലോഞ്ച് മാര്‍ച്ച് 20ന് ചെന്നൈ വേല് ടെക് യൂണിവേഴ്സിറ്റി സംഘടിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ചിയാന്‍ വിക്രമിന്റേതായി ഏറ്റവും ഒടുവില്‍ റിലീസായത് തങ്കലാന് ആണ്. ഭാഷാഭേദമന്യ വിക്രം നായകനായ തങ്കലാന് സിനിമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നെറ്റ്ഫ്ളിക്സിലൂടെയാണ് വിക്രമിന്റെ തങ്കലാന് ഒടിടിയില്‍ എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Recent Comments