സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാൻ സിനിമയുടെ ഓൾ ഇന്ത്യ ബുക്കിംഗ് കഴിഞ്ഞ ദിവസം ഓൺലൈൻ സൈറ്റുകളിൽ ആരംഭിച്ചിരുന്നുടിക്കറ്റുകൾ അതിവേഗം വിറ്റുപോയ കാഴ്ചയാണ് നമ്മൾ കണ്ടത്. കേരളത്തിലെ എല്ലാ തിയറ്ററുകളിലും റിലീസ് ദിവസത്തുള്ള ടിക്കറ്റുകൾ പൂർണ്ണമായി വിറ്റുപോയി. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ വരെ ഉണ്ടായി. ഇതോടെ എമ്പുരാൻ എല്ലാ കലക്ഷൻ റെക്കോർഡുകളുംതകർത്ത് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കും എന്നത് ഉറപ്പാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് വില്പനയുടെ വിവരങ്ങൾ മോഹൻലാൽ പുറത്തു വിട്ടിരിക്കുകയാണ്. 58 കോടി രൂപയാണ് ചിത്രം ഇതിനോടകം സമ്പാദിച്ചത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമായി എമ്പുരാൻ മാറിയിരിക്കുകയാണ്. 2019-ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫർന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്, അതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ചിത്രം മാർച്ച് 27-ന് ആഗോളതലത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments