സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം റെട്രോ, ആക്ഷനും റൊമാന്സും ഉള്‍ക്കൊള്ളുന്ന ഒരു ആവേശകരമായ അനുഭവമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയില്‍ സൂര്യയ്ക്ക് നേരിടേണ്ടി വന്ന തകര്‍ച്ച ‘റെട്രോ’ മാറ്റിയെടുക്കുമെന്നാണ് ആരാധകര്‍ക്കിടയില്‍ സംസാരം. സിനിമയിലെ ഏറ്റവും പുതിയ ഗാനം, ‘കണിമാ’, കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ആ ഗാനം പുറത്തുവന്നതോടൊപ്പം, പൂജ ഹെഗ്ഡെയുടെ ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
നടന് സൂര്യയേക്കാള്‍ സ്ക്രീന്‍ പ്രെസന്‍സാണ് പൂജയ്ക്ക് ഉള്ളതെന്നും ശ്രദ്ധ മുഴുവന്‍ നടിയിലേയ്ക്കാണ് പോകുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ബീസ്റ്റ് എന്ന ചിത്രത്തില്‍ വിജയ്യുടെ കൂടെ ഡാന്‍സ് കളിച്ചു ഞെട്ടിച്ച പൂജ ഹെഡ്ജെ റെട്രോയിലും ഒരു ഗംഭീര പ്രകടനം കാഴ്ചവക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. സൂര്യയുടെയും പൂജ ഹെഗ്ഡെയുടെയും ഒപ്പം ഗാനത്തില്‍ ജോജു ജോര്‍ജുവും സന്തോഷ് നാരായണനും പ്രത്യക്ഷപ്പെടുന്നുണ്ട്.
സൂര്യയുടെ 44-ാം ചിത്രമായ റെട്രോ 1980കളില്‍ സംഭവിക്കുന്ന കഥയാണെന്ന് സൂചനകളുണ്ട്. പൂജ ഹെഗ്ഡെയാണ് റെട്രോയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്, പ്രേം കുമാര്‍, രാമചന്ദ്രന് ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കിയത്. വിവേക് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷ് നാരായണനും ദി ഇന്ത്യന്‍ കോറല്‍ എന്സെംബിളുംചേര്ന്നാണ്.
Recent Comments