നടന് തിലകനുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ച് നടന് സന്തോഷ് കെ. നായര്‍ കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
‘അമ്മ’യില്‍ തിലകന് ചേട്ടന്റെ പ്രശ്നം നടക്കുന്ന സമയത്ത് ഞാന്‍ ആരുടേയും പക്ഷം നിന്നിട്ടില്ല. അവരുടെ മീറ്റിംഗുകളില്‍ ഞാന്‍ പോയിട്ടുമില്ല. ഞാന്‍ അന്ന് ഇന്നസെന്റ് ചേട്ടനോട് ചോദിച്ചത് അത് തെറ്റാണോ ശരിയാണോ എന്ന് മാത്രമാണ്.
അമര്‍ഷം ചിലപ്പോള്‍ ഒരുപാട് പേരുടെ മനസ്സില്‍ ഉണ്ടാകും. പക്ഷെ അത് പറയേണ്ടത് പറയേണ്ട സ്ഥലത്താണ്. പുറത്ത് നിന്ന് വിളിച്ചു പറയുമ്പോള്‍ അതിന് വ്യത്യാസമുണ്ട്. ഉദാഹരണം എന്റെ വീട്ടില്‍ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ ഞാന്‍ അത് എന്റെ കുടുംബത്തില്‍ നിന്ന് തന്നെ തീര്‍ക്കണം. ഞാന്‍ അത് ചാനലില്‍ ഇരുന്ന് പറഞ്ഞിട്ട് കാര്യമില്ല. അവിടെ അത് നടന്നില്ല എന്നുള്ളതാണ്.
പിന്നെ ബാക്കിയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവാം അദ്ദേഹത്തെ താഴ്ത്തിക്കെട്ടിയെന്നോ, അവസരങ്ങള്‍ കുറച്ചു എന്നൊക്കെ. അങ്ങനെ എങ്കില്‍ എനിക്ക് വേണമെങ്കില്‍ പറയാലോ എന്തുകൊണ്ട് സിനിമകള്‍ പോയി എന്ന് ചോദിച്ചാല്‍ എനിക്ക് ചുമ്മാ പറയാലോ ഇത്രയും കുറി തൊട്ടതുകൊണ്ട് സിനിമകള്‍ പോയി, 2016 ല്‍ പിണറായി സര്‍ക്കാര്‍ ഭരിക്കാന്‍ തുടങ്ങിയതില്‍ പിന്നെ എനിക്ക് സിനിമകള്‍ വന്നില്ല എന്ന് പറയാലോ എനിക്ക്. അല്ലെങ്കില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് എന്റെ അവസരങ്ങള്‍ പോയി തുടങ്ങിയത് എന്ന് എനിക്ക് വേണമെങ്കില്പറയാം.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം:
Recent Comments