വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശിലായിരുന്നു മനോജ് കെ. ജയന്. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഛണ്ഡീഗഡ് വഴിയാണ് അദ്ദേഹം ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ഭക്ഷണം കഴിക്കാന്‍ സ്റ്റാര്ബഗ് കഫേയിലേയ്ക്ക് കയറി. പെട്ടെന്ന് അവിടേയ്ക്ക് വിക്രമും സംഘവും എത്തുകയായിരുന്നു. വീര ധീര സൂരന്റെ പ്രൊമോഷന്റെ ഭാഗമായി ബാംഗ്ലൂരില്‍ എത്തിയതായിരുന്നു അവരും.
മനോജിനെ കണ്ടപാടെ വിക്രം ഓടിച്ചെന്ന് സ്നേഹാശ്ലേഷം നടത്തി. അടുത്തിടെ കണ്ട രേഖാചിത്രത്തിലെ മനോജ് കെ. ജയന്റെ പ്രകടനം നന്നായിരുന്നുവെന്ന് പറഞ്ഞു. പടവും മികച്ചതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇനി നമുക്കൊരു സിനിമ ചെയ്യണ്ടേ സാര്‍’ ചോദ്യം മനോജിനോടായിരുന്നു. അത് ഉടന്‍ സംഭവിക്കട്ടെയെന്ന് മനോജും പറഞ്ഞു. പിന്നെയും അല്‍പ്പനേരം സംസാരിച്ചിട്ടാണ് ഇരുവരും പിരിഞ്ഞത്.
2002 ല്‍ പുറത്തിറങ്ങിയ ദൂളിലാണ് വിക്രമും മനോജും അഭിനയിച്ചത്. സൂപ്പര്‍ ഹിറ്റായിരുന്നു ദൂള്‍. അന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരുടെയും.
Recent Comments