മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില് ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ സമകാലീനനും സിനിമയില്‍ ജ്യേഷ്ഠതുല്യനുമായ മമ്മൂട്ടിയുടെ സമീപകാല സിനിമകളെപ്പറ്റി സംസാരിക്കുകയാണ് മോഹന്‍ലാല്‍.
‘അടുത്തിടെയായി മമ്മൂട്ടി ചെയ്യുന്ന സിനിമകള്‍ എല്ലാം മികച്ചതാണ്. കാതല്‍ എന്ന സിനിമ ഞാന്‍ കണ്ടതാണ്. മമ്മൂട്ടി അതിമനോഹരമായി ആ സിനിമ ചെയ്തിട്ടുണ്ട്. അത്തരം സിനിമകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. എന്നാല്‍ സ്വവര്‍ഗാനുരാഗത്തെപ്പറ്റി പറയുന്ന വേറെയും സിനിമകള്‍ പണ്ടുമുതലേ മലയാളത്തില്‍ വന്നിട്ടുണ്ട്. അത്തരമൊരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുമുണ്ട്. പദ്മരാജന് സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന സിനിമ ലെസ്ബിയന്‍ റിലേഷനെ പറ്റിയുള്ളതായിരുന്നു. ആ സിനിമയില്‍ ഞാന്‍ പ്രധാനവേഷം ചെയ്തിരുന്നു’. മോഹന്‍ലാല്‍ പറഞ്ഞു.
അടുത്ത കാലത്തായി മമ്മൂട്ടി ചെയ്യുന്ന സിനിമകള്‍ എല്ലാം വളരെ മനോഹരമാണ്. അത്തരം സിനിമകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് വളരെ നല്ല കാര്യമാണ്. വ്യത്യസ്തമായ സിനിമകളുടെ കഥകള്‍ കേള്‍ക്കാനും അതെല്ലാം ഷോള്‍ഡര്‍ ചെയ്യാനും ഇപ്പോഴും മമ്മൂട്ടിക്ക് സാധിക്കുന്നുണ്ട്. അടുത്ത കാലത്തായി മമ്മൂട്ടി ഒരുപാട് നല്ല സിനിമകള്‍ ചെയ്യുന്നുണ്ട്. അത് നല്ല കാര്യമായിട്ട് തന്നെയാണ് തോന്നുന്നത്. കാതല്‍ പോലുള്ള സിനിമ ചെയ്യാന്‍ അദ്ദേഹം ധൈര്യപ്പെടുന്നു. അത് നിര്‍മിക്കുന്നു. അതെല്ലാം വലിയ കാര്യം തന്നെയാണ്. കാതലിനെപ്പറ്റി മമ്മൂക്കയോട് സംസാരിച്ചിരുന്നുവെന്നും മോഹന്ലാല്വ്യക്തമാക്കി.
Recent Comments