പ്രശസ്ത തമിഴ് സംവിധായകന് ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുമ്പ് ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷം വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്നതിനിടേയാണ് മരണം സംഭവിച്ചത്.
1999-ല്‍ ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.?പിന്നീട് സമുദ്രം, കടല്‍ പൂക്കള്‍, അല്ലി അര്‍ജുന, വര്‍ഷമെല്ലാം വസന്തം, പല്ലവന്‍, ഈറ നിലം, മഹാ നടികന്‍, അന്നക്കൊടി, മാനാട് തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. 2022-ലെ വിരുമന്‍ ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം. 2023ല്‍ ഭാരതിരാജയ്ക്കൊപ്പം മാര്‍ഗഴി തിങ്കള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. മണിരത്നത്തിന്റെ ബോംബൈ, ശങ്കറിന്റെ എന്തിരന് എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Recent Comments