മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം തുടരും സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാൽ വിന്റേജ് ലുക്കിൽ എത്തുന്ന ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഭാഗം ഹാസ്യത്തിനും നൊസ്റ്റാൾജിക്കും പ്രാധാന്യം നൽകുന്നുവെങ്കിൽ, അവസാനക്കാഴ്ച്ചകൾ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുകയാണ്.
എല്ലാ തവണത്തെ പോലെ മോഹൻലാലിന്റെ പ്രകടനം തികച്ചും വ്യത്യസ്തമാണ്. ആദ്യ രംഗങ്ങളിൽ ചിരിപ്പിച്ച് തുടങ്ങുന്ന കഥാപാത്രം, അവസാന രംഗങ്ങളിൽ ഉണർവില്ലാത്ത ഭീതിയിലേക്ക് കടക്കുന്നു. പശ്ചാത്തല സംഗീതം ആ ഭീതിയെ കൂടുതൽ ശക്തമാക്കുന്നു.
ട്രെയിലറിൽ ശോഭന, മണിയൻപിള്ള രാജു, ബിനു പപ്പു തുടങ്ങിയ താരങ്ങളും എത്തുന്നുണ്ട്. രാമചന്ദ്രന്റെ മുഖം പെട്ടെന്ന് ഭയത്തിലും ആശങ്കയിലുമെത്തുമ്പോൾ, സിനിമയുടെ ഗൗരവം നമുക്ക് മനസ്സിലാവുന്നു. ഒരു പഴയ കാറിനും അതിന്റെ ഉടമയ്ക്കും ഉള്ള ബന്ധം മാത്രമാണോ ഈ കഥ? അതോ, ഇതിന്റെ അകത്തൊളിഞ്ഞിരിക്കുകയാണോ ആ രഹസ്യം ?
തുടരും ഒരു മനോഹരമായ കുടുംബചിത്രമാകുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. സൗഹൃദവും കുടുംബബന്ധങ്ങളും ചിരിയും എല്ലാം അടങ്ങിയ ഈ സിനിമ, പ്രേക്ഷകർക്ക് ഒരു നല്ല കാഴ്ച വിസ്മയം നൽക
Recent Comments