തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ് തീയതിയും പുറത്ത്. ‘പെദ്ധി’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ആഗോള റിലീസ് മാര്‍ച്ച് 27, 2026 നാണ്. ശ്രീരാമ നവമി ആഘോഷങ്ങള്‍ പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോ ഇന്ന് റിലീസ് ചെയ്തത്. ബുചി ബാബു സന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാന്‍വി കപൂര്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണ്ണായക വേഷം ചെയ്യുന്നുണ്ട്.
ഒരു വലിയ ജനക്കൂട്ടം ആര്‍ത്തുവിളിക്കുന്ന അതിശയിപ്പിക്കുന്ന ഒരു അന്തരീക്ഷത്തോടെയാണ് ഫസ്റ്റ് ഷോട്ട് ആരംഭിക്കുന്നത്. സിഗരറ്റ് വലിച്ച് കൊണ്ട്, തോളില്‍ തൂക്കിയിട്ട ബാറ്റും വഹിച്ചുകൊണ്ട്, ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സമാനതകളില്ലാത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പെദ്ധിയായി രാം ചരണ്‍ രംഗപ്രവേശം നടത്തുന്നതാണ് ഫസ്റ്റ് ഷോട്ട് വീഡിയോയില്‍ അവതരിപ്പിക്കുന്നത്.
ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന് ആണ് ബുചി ബാബു സന. വലിയ ബജറ്റ്, വിസ്മയകരമായ ദൃശ്യങ്ങള്‍, ലോകോത്തര നിര്‍മ്മാണ മൂല്യങ്ങള്‍, അത്യാധുനിക സാങ്കേതിക മികവ് എന്നിവ ഉപയോഗിച്ച് അഭൂതപൂര്‍വമായ നിലവാരത്തിലാണ് ഈ രാം ചരണ്‍ ചിത്രം അദ്ദേഹം ഒരുക്കുന്നത്. രാം ചരണ്‍ – ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി. വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആര് റഹ്മാന്, എഡിറ്റര്‍- നവീന്‍ നൂലി പ്രൊഡക്ഷന്‍ ഡിസൈന്‍ – അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി
Recent Comments