ഗിരീഷ് പുത്തഞ്ചേരിയുമായി ഞാൻ സൗഹൃദത്തിലാകുന്നത്, രഞ്ജിയേട്ടന്റെ അസിസ്റ്റന്റ് ആകണമെന്ന ആഗ്രഹത്തോടുകൂടിയാണ്. ആ ആഗ്രഹം സാധിക്കാൻ വേണ്ടി അദ്ദേഹത്തെ കാണാൻ മഹാറാണി ഹോട്ടലിലേക്ക് ചെന്നു. അന്ന് രഞ്ജിയേട്ടനെ കാണുകയും സംസാരിക്കുകയും ചെയ്തു. അപ്പോഴാണ് എന്നോട് രഞ്ജിയേട്ടൻ പറയുന്നത്, ഗിരീഷ് എന്നൊരു ആൾ ഉണ്ടെന്നും, പുത്തഞ്ചേരിയിൽ അത്തോളിയിൽ ആണ് വീട്, നമുക്ക് അടുത്ത തവണ നോക്കാമെന്ന്. ഇത് കേട്ടപ്പോൾ എനിക്ക് സങ്കടവും, പരിഭവവും ഒന്നും തോന്നിയിരുന്നില്ല.
ഈ സമയത്താണ് ഗിരീഷ് റൂമിൽ നിന്ന് പുറത്തേക്ക് വരുന്നത്. ഗിരീഷ് എന്നെ റോബി എന്നാണ് വിളിച്ചത്. എന്നെ റോബി എന്ന് ആളുകൾ വിളിക്കുന്നത് അപൂർവ്വമാണ്. എന്റെ അച്ഛനും അമ്മയും മാത്രമാണ് പൊതുവെ അങ്ങനെ വിളിക്കുക. അങ്ങനെ സംസാരിക്കുന്നതിന്റെ ഇടയിൽ ഞാൻ പറഞ്ഞു രഞ്ജിയേട്ടന്റെ അസിസ്റ്റന്റ് ആകാൻ വേണ്ടി വന്നതാണ് എന്ന്. ഇത് കേട്ടപ്പോൾ ഗിരീഷ് എന്നോട് പറഞ്ഞത്” സാരമില്ലടാ അവസരങ്ങൾ ഇനിയും വരും”എന്നാണ്. ഒരു സൈദ്ധാന്തികനെ പോലെയാണ് ഗിരീഷ് സംസാരിച്ചത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം, പിന്നീട് കുടുംബതലത്തിൽ വരെ വ്യാപിച്ചു.
എന്റെ കുടുംബവുമായി ഗിരീഷിന് വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു. ‘അമ്മ സംഗീതത്തിൽ താല്പര്യമുള്ള കൂട്ടത്തിലായിരുന്നു. ബാബുരാജ് ആണ് അമ്മയെ സംഗീതം പഠിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ അമ്മയുടെ സംഗീതാസ്വാദനം ഗിരീഷിന് അറിയാമായിരുന്നു.
ഗിരീഷുമായി ഒരിക്കലും കലഹിക്കാത്ത ഒരാളാണ് ഞാൻ എന്നുപറയാം. എല്ലാവരെയും നല്ല ചീത്ത വിളിക്കും, എന്നെയും വിളിക്കും. പക്ഷേ ഞാൻ അതെല്ലാം ചിരിച്ചുകൊണ്ടാണ് അത് നേരിട്ടിരുന്നത്. ഞാനും, മനോജ് കെ. ജയനും, ഗിരീഷും തമ്മിൽ പരസ്പരം ‘സ്വാമി’ എന്നാണ് വിളിക്കാറ്. അത്ര അടുപ്പമുള്ള ബന്ധമായിരുന്നു അത്.
പൊതു വേദികളിൽ എന്നെ സംസാരിക്കാൻ പഠിപ്പിച്ചതും, എഴുത്തിന്റെ ശക്തി എനിക്ക് മനസ്സിലാക്കി തന്നതും, എല്ലാം ഗിരീഷ് ആണ്. ഇന്നും അതെല്ലാം ഞാൻ പിന്തുടരുമ്പോൾ ഓരോ നിമിഷവും ഞാൻ ഗിരീഷിനെ ഓർക്കും. അത്രയും അടുപ്പം ഉണ്ടായിരുന്ന ഒരാളാണ് ഗിരീഷ് എനിക്ക്.
മലയാള സിനിമ കണ്ട അസാമാന്യ ”വാക്കുകളുടെ തമ്പുരാൻ” എന്ന് “ഡയൽ കാർണി”യെ കുറിച്ച് പറഞ്ഞത് പോലെ വാക്കുകളുടെ തമ്പുരാൻ തന്നെയായിരുന്നു ഗിരീഷ്. കാൻ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് റോബിൻ തിരുമല ഗിരീഷ് പുത്തഞ്ചേരിയുമായുള്ള തന്റെ ഓർമ്മകൾ പങ്കുവച്ചത്.
അഭിമുഖത്തിന്റെ പൂര്ണ്ണരൂപം:
Recent Comments