ദേശീയ പുരസ്കാര ജേതാവും പ്രശസ്ത സംവിധായകനുമായ സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രത്തിന്റെ ചിത്രീകരണം കാസർഗോഡിൽ ആരംഭിച്ചു. ‘ന്യൂട്ടൻ സിനിമ’യുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സലീം അഹമ്മദ് സംവിധാനം ചെയ്ത ആദ്യചിത്രമായ ആദാമിന്റെ മകൻ അബു മികച്ച ഫീച്ചർ ഫിലിം അടക്കമുള്ള നിരവധി ദേശീയ പുരസ്കാരങ്ങൾ നേടിയിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയുമായിരുന്നു ആദാമിന്റെ മകൻ അബു. തുടർന്ന് പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട, പത്തേമാരി, ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്നീ ചിത്രങ്ങൾ സലീമിനെ ശ്രദ്ധേയ സംവിധായകരുടെ നിരയിലെത്തിച്ചു.
ന്യൂട്ടൻ സിനിമ നിർമിച്ച ഫാമിലി, പാരഡൈസ് തുടങ്ങിയ ചിത്രങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പുതിയ ചിത്രത്തിലൂടെ സലീം അഹമ്മദ് മനുഷ്യബന്ധങ്ങളും സാമൂഹ്യപ്രമേയങ്ങളും ആഴമുള്ള രീതിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
Recent Comments