ക്രിഷ് സീരീസ്, ഇന്ത്യയിലെ ഏറ്റവും ഹിറ്റായ സൂപ്പർഹീറോ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. ഹതൃിക് റോഷൻ നായകനാകുന്ന ഈ ചിത്രത്തിലെ നാലാം ഭാഗത്തിൽ പ്രിയങ്ക ചോപ്ര ഭാഗമാകുന്നു എന്നതാണ് പുതിയ വാർത്ത.
ബോളിവുഡ് മീഡിയകൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, പ്രിയങ്കയുടെ പ്രതിഫലം 30 കോടി രൂപ ആയിരിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് 2026-ൽ ആരംഭിക്കുമെന്നും, ഹൃത്വിക് റോഷൻ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുക എന്നാണ് പറയുന്നത്.
ക്രിഷ് 4 യഷ് രാജ് ഫിലിംസ്-ന്റെ ഉടമയും, സംവിധായകനുമായ ആദിത്യ ചോപ്രയും രാകേഷ് റോഷനും ചേർന്നാണ് നിർമ്മിക്കുന്നത്. പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.
2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രവുമായി ക്രിഷ് സീരീസ് ആരംഭിച്ചു. പിന്നീട്, 2006-ൽ ക്രിഷ് എന്ന ചിത്രത്തോടെ ഇത് ഒരു സൂപ്പർഹീറോ ഫ്രാഞ്ചൈസിയായി മാറി. 2013-ൽ ക്രിഷ് 3 എന്ന ചിത്രത്തിൽ ഹൃത്വിക് രോഹിതിനെയും, അദ്ദേഹത്തിന്റെ മകൻ കൃഷ്ണയെയും വീണ്ടും അവതരിപ്പിച്ചു.
ആദ്യ ചിത്രങ്ങളിൽ പ്രീതി സിൻ്റ നായികയായി അഭിനയിക്കുകയും, പ്രിയങ്ക ചോപ്ര ക്രിഷ് സിനിമയിൽ നായികയായി എത്തുകയും ചെയ്തു. ആദ്യ രണ്ട് ഭാഗങ്ങളിൽ രേഖയും രണ്ടാം ഭാഗത്തിൽ നസീറുദ്ദീൻ ഷാ, വിവേക് ഒബ്റോയ്, കങ്കണ റണാവത്ത് എന്നിവരും ഫ്രാഞ്ചൈസിയിൽ അഭിനയിച്ചിട്ടുണ്ട്.
Recent Comments