അപ്പാ ഹാജയുടെ മകന് അമീര്ഹുസൈന്റെ വിവാഹം നിക്കാഹ്. വ്യവസായിയായ സിദ്ദിഖിന്റെ മകള്‍ ഇര്‍ഫാന സിദ്ദിഖാണ് വധു.
ഉറ്റ സുഹൃത്തായ അപ്പ ഹാജയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുകാനെത്തി കൃഷ്ണകുമാര്‍. വര്‍ഷങ്ങളായി സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് കൃഷ്ണകുമാറും അപ്പ ഹാജയും. ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മിലും ആ അടുപ്പമുണ്ട്. അപ്പ ഹാജയുടെ മകളുടെ കല്യാണത്തിനും കുടുംബസമ്മേതം കൃഷ്ണകുമാര്‍ എത്തിയിരുന്നു. മകളായ ദിയ കൃഷ്ണകുമാറിനും ഭര്‍ത്താവ് അശ്വിന് ഗണേഷിനുമൊപ്പമാണ് കൃഷ്ണകുമാര്‍ വിവാഹത്തിനെത്തിയത്.
നോര്‍ത്ത് പറവൂരില്‍ കവിതാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകളും കുടുംബം ആഘോഷമായി നടത്തിയിരുന്നു.
കല്യാണത്തിന്റെ റിസപ്ഷനും മറ്റുപരുപാടികളും ഇടപ്പള്ളി അസീസിയാ കണ്വെന്ഷന് സെന്ററിലായിരിക്കും നടക്കുക.
Recent Comments