ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു മോഹൻലാൽ ചിത്രമായ എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഏതാണ്ട് 250 കോടി രൂപയിലേറെ കളക്ഷൻ സ്വന്തമാക്കിയിരുന്നു. മലയാളത്തിൽ ഈ നേട്ടം ആദ്യമായി സ്വന്തമാക്കുന്ന ചിത്രം കൂടിയാണ് എമ്പുരാൻ.എമ്പുരാന് ശേഷം തിയേറ്ററുകളിലേക്ക് എത്തുന്ന മോഹൻലാൽ ചിത്രമാണ് തുടരും. പലപ്പോഴായി റിലീസ് മാറ്റിവച്ച “തുടരും” ഏപ്രിൽ 25നാണ് തിയറ്ററിൽ എത്തുക. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-ശോഭന താര ജോഡികൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. റിലീസിന് പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ ചിത്രത്തിലെ ഗാനങ്ങളെല്ലാം വൻ ഹിറ്റാണ്. പഴയ സിനിമകളിലെ ഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളും സംഗീതവും ഒക്കെയാണ് ഇതിനെ വേറിട്ട് നിർത്തുന്നത്. ചിത്രത്തിലെ ‘എന്തൊരു ചേലാണ്..’ എന്ന ഗാനം ആലപിച്ച എംജി ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.
“തുടരും എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരു അനാവശ്യ അവകാശവാദവും ഇതുവരെ ഉന്നയിച്ചിട്ടില്ല. ഞാൻ കണ്ടതാണ്. നല്ലൊരു പടമാണെന്ന് മാത്രമേ അവർ പറയുന്നുള്ളൂ. കൂടുതൽ പ്രതീക്ഷകളോട് കൂടിയിട്ട് ഇപ്പൊ അങ്ങോട്ട് എല്ലാം അങ്ങ് റെഡിയാക്കി തരുമെന്ന് പറഞ്ഞു വരണ്ട. കൈയിൽ പൈസയുണ്ടെങ്കിൽ നിങ്ങൾക്ക് മനസ് ഉണ്ടെങ്കിൽ മാത്രം വന്നു കാണുക. ഇത് വെറുമൊരു സാധാരണ പടമാണ്, സാധാരണക്കാരുടെ പടമാണ്. അതുകൊണ്ട് വന്ന് കണ്ടിട്ട് നിങ്ങൾ അഭിപ്രായം പറയൂ. ഇതിലെ പാട്ടുകൾ ആയാലും അങ്ങനെ തന്നെയാണ്. ഞാൻ മുൻപ് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോയിരുന്നു. ഭക്തിഗാനമേള ആയിരുന്നു. അപ്പൊ സിനിമ പാട്ടിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ഈ രണ്ടുവരി മൂളി. അപ്പൊ ഭയങ്കര കൈയ്യടി ആയിരുന്നു. പ്രിയൻ ആയാലും ലാൽ ആയാലും ഒക്കെ ഇവർ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. വേൽമുരുകന് അപ്പുറത്തേക്ക് എന്ന് പറയാൻ എനിക്ക് പറയാൻ കഴിയില്ലെങ്കിലും കൊണ്ടാട്ടം എന്നൊരു പാട്ട് കൂടിയുണ്ട് തുടരും എന്ന ചിത്രത്തിലെന്നും എം.ജി ശ്രീകുമാർ പറഞ്ഞു.
Recent Comments