മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജിതിന് കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കളങ്കാവല്‍’ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്.
മമ്മൂട്ടിയോടൊപ്പം വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ജിതിന് കെ. ജോസും വിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഫൈസല്‍ അലി, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍.
തെക്കന്‍ കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ നടക്കുന്ന ഉത്സവങ്ങളുമായി ബന്ധപ്പെട്ട പേരാണ് ‘കളങ്കാവല്‍’. എന്നാല്‍ സിനിമയുടെ കഥക്ക് അതുമായി നേരിട്ട് ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. ആദ്യ ലുക്ക് പോസ്റ്ററിലൂടെ തന്നെ സിനിമ ശ്രദ്ധ നേടുകയായിരുന്നു.
നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, ടര്‍ബോ, ഡൊമിനിക്ക് ആന്‍ഡ് ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുമുമ്പ് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ചിട്ടുണ്ട്. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ‘ബസൂക്ക’ ആണ് മമ്മൂട്ടിയുടെ അവസാനമായി തിയറ്ററില്‍ എത്തിയ ചിത്രം.
Recent Comments