ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സി ലഭിച്ച സന്തോഷത്തിലാണ് നടൻ മോഹൻലാൽ. സാമൂഹികമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ‘ഡിയർ ലാലേട്ടൻ’ എന്നു എഴുതി മെസി ഒപ്പുവെച്ച ജേഴ്സിയുമായി നിൽക്കുന്ന മോഹൻലാലിന്റെ വിഡിയോയും പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡോ. രാജീവ് മാങ്കോട്ടിലും രാജേഷ് ഫിലിപ്പും ചേർന്നാണ് ഈ അപൂർവ സമ്മാനം മോഹൻലാലിനായി ഒരുക്കിയത്. ഇരുവർക്കും സ്വന്തം സോഷ്യൽ മീഡിയ കുറിപ്പിലൂടെ മോഹൻലാൽ നന്ദി അറിയിച്ചു.
‘ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾക്കതീതമാണ്. അവ എന്നെന്നേക്കും നിങ്ങൾക്കൊപ്പമുണ്ടാകും. ഇന്ന് ഞാൻ അങ്ങനെയൊരു നിമിഷത്തിലൂടെ കടന്നുപോയി. എനിക്ക് കിട്ടിയ സമ്മാനപ്പൊതി പതുക്കെ ഞാൻ തുറന്നു. എന്റെ ഹൃദയം നിലച്ചുപോയി. ഇതിഹാസതാരം ലയണൽ മെസി ഒപ്പുവെച്ച ജേഴ്സി, അതിൽ എൻ്റെ പേരും എഴുതിയിട്ടുണ്ടായിരുന്നു’ എന്നായിരുന്നു മോഹൻലാലിൻ്റെ കുറിപ്പ്.
മെസിയുടെ മൈതാനത്തെ പ്രകടനത്തിനൊപ്പം തന്നെ, അദ്ദേഹത്തിലെ ദയയും വിനയവുമാണ് താൻ മെസിയെ ആരാധിക്കാൻ തുടങ്ങാനുള്ള കാരണമായത്” എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Recent Comments