സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്ത “ആഭ്യന്തര കുറ്റവാളി” ചിത്രത്തിന്റെ റിലീസ് വൈകിയതിനെത്തുടർന്ന് ഉയർന്ന വിവാദങ്ങളെക്കുറിച്ച് ചിത്രത്തിന്റെ ഡയറക്ടർ, നായകൻ, നിർമാതാവ് എന്നിവർ വിശദീകരണവുമായി രംഗത്തെത്തി. സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഇവർ തങ്ങളുടെ പ്രതികരണങ്ങൾ പ്രകടിപ്പിച്ചത്.
ചിത്രത്തിന്റെ സംവിധായകൻ സേതുനാഥ് പദ്മകുമാർ, തന്റെ ചിത്രത്തിന്റെ റിലീസ് ഏപ്രിൽ 17-നു തന്നെ തിയേറ്ററുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചതായാണ് പറയുന്നത്. ഇതിനോടൊപ്പം, ചിത്രത്തിന്റെ പ്രചാരണ പരിപാടികളുടെയും ഒരുക്കങ്ങളും നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രതീക്ഷിക്കാത്ത രീതിയിൽ സിനിമയേക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉയർന്നതായാണ് ചിത്രം റിലീസിന് വൈകാൻ കാരണമെന്ന് സേതുനാഥ് വ്യക്തമാക്കി. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
നിർമാതാവ് നൈസാം സലാമോ ക്രൂവിലെ മറ്റാരെങ്കിലുമോ ആരോപണമുന്നയിക്കുന്ന ആളുടെ കയ്യിൽനിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് ഈ സത്യം കോടതിയിൽ തെളിയിക്കാൻപറ്റുമെന്ന് ഉറപ്പുമുണ്ടെന്നും സേതുനാഥ് പറഞ്ഞു. ഇത്തരം ആരോപണങ്ങളിൽ വിഷമമുണ്ടെന്നും നടൻ ആസിഫ് അലിയും പറഞ്ഞു.
“ആരോപ്പണമുന്നയിക്കുന്നയാളെ ഇന്നേവരെ കണ്ടിട്ടില്ല. ഇപ്പോഴത്തെ അവസ്ഥ ബ്ലാക്ക് മെയിലിങ്ങ് പോലെയാണ്. ‘ക്യാഷ് കൊടുത്ത് ഒത്തുതീർപ്പായിക്കോ’ എന്നാണ് പറയുന്നത്. വാങ്ങാത്ത ക്യാഷ് തിരിച്ച് കൊടുക്കണമെന്ന് പറയുമ്പോൾ അത് ബ്ലാക്ക് മെയിലിങ് എന്ന് വിശേഷിപ്പിക്കാനെ സാധിക്കുകയുള്ളു,” എന്നും നൈസാം സലാം വ്യക്തമാക്കി.
‘ആഭ്യന്തര കുറ്റവാളി ‘ ആസിഫ് അലി പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ റിലീസ് രണ്ട് തവണയാണ് മാറ്റിവച്ചത്. ആദ്യ നിർമാതാവുമായിയുള്ള സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടാണ് ചിത്രം റിലീസിന് ചെയ്യാതിരുന്നത്. പിന്നീട് നിർമാണ പങ്കാളികൾ ഇപ്പോഴത്തെ നിർമാതാവായ നൈസാം സലാമിനെതിരെ പരാതി നൽകിയതോടെ റിലീസ് വീണ്ടും മുടങ്ങി.
ചിത്രത്തിൽ തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് നായികമാർ. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Recent Comments