ദൃശ്യം രണ്ടാം പതിപ്പ് കണ്ടിറങ്ങിയവരാരും അതിന്റെ ദൃശ്യചാരുതയെയും മറക്കാന്‍ ഇടയില്ല. ആ മികവിനുള്ള അംഗീകാരം ചാര്‍ത്തിക്കൊടുക്കേണ്ടത് ക്യാമറാമാന് സതീഷ് കുറുപ്പിനാണ്. ദൃശ്യത്തിന്റെ ആദ്യഭാഗത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചത് പക്ഷേ സതീഷ് ആയിരുന്നില്ല. സുജിത് വാസുദേവായിരുന്നു. ആ സ്ഥാനത്തേയ്ക്ക് സതീഷ് കടന്നെത്തുമ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. ആദ്യഭാഗത്തിന്റെ മികവ് നിലനിര്‍ത്തിയാല്‍ പോരെന്ന് മാത്രമല്ല സ്വാഭാവികരീതിയിലുള്ള ജീത്തുവിന്റെ നിര്‍മ്മിതിയോട് നീതി പുലര്‍ത്തുകയും വേണമായിരുന്നു. അതിന്മേലാണ് സതീഷ് വിജയം നേടിയിട്ടുള്ളത്.
ദൃശ്യം രണ്ടിന്റെ തെലുങ്ക് പതിപ്പ് മാര്‍ച്ച് 5 ന് തുടങ്ങാനിരിക്കെ അതിന്റെ ക്യാമറാമാനും സതീഷ്കുറുപ്പാണ്. സംവിധായകന് ജീത്തുജോസഫ് തന്നെയാണ് സതീഷിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഇതിനുമുമ്പ് ജീത്തുവിന്റെതന്നെ മൂന്ന് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് സതീഷ്. ആദിയും മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡിയും റാമും (റാമിന്റെ ചിത്രീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല).
അമല്‍ നീരദിന്റെയും ജിബു ജേക്കബ്ബിന്റെയും കീഴില്‍ സഹായിയായിട്ടായിരുന്നു സതീഷ് കുറുപ്പിന്റെ തുടക്കം. അമല്‍ നീരദ് തന്നെ സംവിധാനം ചെയ്ത അന്‍വറിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. പ്രണയം, ജവാന് ഓഫ് വെള്ളിമല, ലേഡീസ് ആന്റ് ജന്റില്മാന്, കളിമണ്ണ്, സലാല മൊബൈല്‍, മിസ്റ്റര്‍ ഫ്രോഡ്, ടിയാന് തുടങ്ങിയവയാണ് അദ്ദേഹം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചില ചിത്രങ്ങള്‍.
പ്രശസ്ത നടന് വി.കെ. ശ്രീരാമന്റെ മൂത്ത മകള്‍ ലക്ഷ്മിയെയാണ് സതീഷ് വിവാഹം കഴിച്ചിട്ടുള്ളത്. ഇവര്‍ക്ക് ഒരു വയസ്സുള്ള ഒരു മകളുണ്ട്- താര.
Recent Comments