പ്രപഞ്ചത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് നമ്മുടെ ശരീരം. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ അഞ്ചു മൂലകങ്ങള്‍ അടിസ്ഥാനഘടകങ്ങളാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തിന് അടിസ്ഥാനവും പഞ്ചഭൂതങ്ങള്‍ തന്നെ. മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഈ അഞ്ച് മൂലകങ്ങളും ശരീരത്തില്‍ സന്തുലിതമാകണം. ഇനി ശരീരത്തില്‍ എങ്ങനെ പഞ്ചഭൂതങ്ങളെ കാണാം? നമ്മുടെ കൈവിരലുകളില്‍
പെരുവിരല്‍ – അഗ്നി
ചൂണ്ടുവിരല്‍ – വായു
നടുവിരല്‍ -ആകാശം
മോതിരവിരല്‍ – ഭൂമി
ചെറുവിരല്‍ ജലത്തേയും
പ്രതിനിധാനം ചെയ്യുന്നു. ദിവസവും രാവിലെ ഇരുപതുമിനിറ്റ് നിങ്ങള്‍ക്കനുയോജ്യമായ മുദ്ര തിരഞ്ഞെടുത്ത് ധ്യാനം ചെയ്യുക.
ധ്യാന മുദ്ര
ധ്യാനം ചെയ്യുന്നവര്‍ ചൂണ്ടുവിരല്‍കൊണ്ട് പെരുവിരലിനെ തൊടുന്ന വിധം വെച്ചുകൊണ്ടാണ് ധ്യാനം ചെയ്യുക. ഈ മുദ്രചെയ്തുകൊണ്ട് ഇരുപത് മിനിറ്റ് കണ്ണുമടച്ച് ധ്യാനിച്ച് ഇരുന്നാല്‍ തലച്ചോറിന്റെ ശക്തിവര്‍ദ്ധിക്കും. ഏകാഗ്രതയും, ഓര്‍മ്മശക്തിയും വര്‍ദ്ധിക്കും. ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം എന്നിവ മാറി മനസ്സിന് സ്വസ്ഥത കിട്ടും.
കൈപത്തി തുറന്ന് ധ്യാനിക്കാം
കൈപ്പത്തികള്‍ തുറന്നും അടച്ചും വച്ചുള്ള മുദ്ര. കൈപ്പത്തികള്‍ തുറന്ന് വച്ച് ധ്യാനിച്ചാല്‍ തുറന്ന മനസോടെ ദൈവത്തിന്റെ സന്ദേശം സ്വീകരിക്കുവാന്‍ സാധിക്കും. ഈ രണ്ടു മുദ്രകള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന സന്ദേശമാണ് സൂചിപ്പിക്കുന്നത്. ഏറ്റവും ശക്തമായ ഒരു ധ്യാന രീതിയാണിത്.
വായു മുദ്ര
രക്തപ്രവാഹത്തിലെ ന്യൂനതകള്‍, മുട്ടുവേദന, ദഹനത്തകരാറ്, വായുശല്യം എന്നിവയുള്ളവര്‍ വായുമുദ്ര ചെയ്താല്‍ രോഗശമനമുണ്ടാവും. ഈ മുദ്ര ചെയ്യുന്നവര്‍ ധ്യാനാവസ്ഥയില്‍. ചൂണ്ടുവിരലിനെ പെരുവിരലിന്റെ അടിഭാഗം തൊടുന്നപോലെ വെച്ച്, പെരുവിരല്‍ ചൂണ്ടുവിരലിനെ പതുക്കെ അമര്ത്തുന്നപോലെ വെക്കുക.
ശൂന്യ മുദ്ര
നടുവിരല്‍ മടക്കി പെരുവിരല്‍കൊണ്ട് അമര്‍ത്തിവെച്ചുകൊണ്ട്, മറ്റു വിരലുകളെല്ലാം നിവര്‍ത്തിവെച്ച് ഇരിക്കുക. നാല്‍പ്പതു മിനിറ്റുനേരം ഇങ്ങനെ ഇരുന്നാല്‍ ശക്തമായ ചെവിവേദന മാറും.
പൃഥ്വി മുദ്ര
മോതിരവിരല്‍ പെരുവിരലിന്റെ അഗ്രത്തില്‍ മുട്ടിച്ചുവെച്ചുകൊണ്ട് ധ്യാനത്തിനിരിക്കുക. നമുക്ക് ആവശ്യമുള്ള ഓക്സിജന്‍ ലഭിക്കുന്നതോടൊപ്പം നവോന്മേഷവും ലഭിക്കും. ഉച്ചഭക്ഷണത്തിന് മുമ്പായി ഈ മുദ്ര ചെയ്താല്‍ ഭക്ഷണാനന്തരസമയം മുഴുവന്‍ ചുറുചുറുക്കുള്ളതായി മാറും. മനസ് അസ്വസ്ഥമായിരിക്കുമ്പോള്‍ സ്വസ്ഥത വീണ്ടെടുക്കാനും രോഗികള്‍ക്ക് ശരീരത്തിന് ശക്തി ലഭിക്കാനും ഈ മുദ്ര അത്യധികം ഉപകാരപ്രദമാണ്.
വരുണ്‍ മുദ്ര
രക്തശുദ്ധിക്കും, ചര്മ്മരോഗങ്ങളകലാനും, ചര്‍മ്മം മൃദുലമാവാനും നല്ല മുദ്രയാണിത്. ചൂണ്ടുവിരലിന്റെ അഗ്രവും ചെറുവിരലിന്റെ അഗ്രവും തൊട്ടു കൊണ്ട് ധ്യാനിക്കാം.
വേണു മഹാദേവ് – 984747559
Recent Comments