മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകത്തിന് ഭാവുകങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് അമിതാഭ് ബച്ചന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മോഹന്‍ലാല്‍ തന്നെയാണ് ഈ പുസ്തകം അമിതാഭ് ബച്ചന് അയച്ചുകൊടുത്തത്. അത് വായിച്ചശേഷമാണ് അമിതാഭ് ബച്ചന് തന്റെ ആശംസകള്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
എന്റെ എല്ലാവിധ ഭാവുകങ്ങളും എന്ന് മംഗ്ലീഷില്‍ കുറിച്ചാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍താരവും എനിക്കേറെ പ്രിയപ്പെട്ട മോഹന്‍ലാല്‍, അദ്ദേഹത്തിന്റെ മകള്‍ വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം അയച്ചുതന്നിരുന്നു. കവിതയിലൂടെയും ചിത്രങ്ങളിലൂടെയും നടത്തുന്ന ഏറ്റവും ഭാവനാത്മകമായ യാത്ര. പാരമ്പര്യമായ പ്രതിഭാധനത്വം. കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.
അഭിതാഭ്ബച്ചന്റെ കുറിപ്പിനു പിന്നാലെ അദ്ദേഹത്തിന് നന്ദിയറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ ഫെയ്സ് ബുക്കില്‍ എഴുതി.
ഇതിഹാസ താരത്തില്‍നിന്ന് മായയ്ക്ക് ലഭിച്ചിരിക്കുന്നത് ഏറ്റവും വലിയ ആശിര്‍വാദവും അംഗീകാരവുമാണ്. പിതാവെന്ന നിലയില്‍ ഞാനേറ്റവും അഭിമാനിക്കുന്ന നിമിഷംകൂടിയാണിത്. അഭിതാഭ്ബച്ചന് സാറിന് നന്ദി.
ഇതിനോടകം വായനക്കാരില്നിനിന്ന് വലിയ സ്വീകരണമാണ് വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റിന് ലഭിച്ചിരിക്കുന്നത്. വിസ്മയയെ അഭിനന്ദിച്ചുകൊണ്ട് ദുര്‍ഖര്‍ സല്‍മാനും തന്റെ ഫെയിസ്ബുക്കില് എഴുതിയിരുന്നു. പെന്‍ഗ്വിനാണ് പ്രസാധകര്. കവിതയുടെ മലയാളപരിഭാഷ മാതൃഭൂമിയാണ് പുറത്തിറക്കിയിരിക്കുന്നത്.
Recent Comments